ഇ- കൊമേഴ്സ് കന്പനികള്‍ക്ക് ടി​ഡി​എ​സ് വ്യവസ്ഥയില്‍ തല്‍ക്കാലം ഇളവ്

ന്യൂ​ഡ​ല്‍​ഹി: ച​ര​ക്കു – സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കു​ന്പോ​ള്‍ ഇ- ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ്ക​ള്‍​ക്കും ആ​ശ്വാ​സ ന​ട​പ​ടി. ഇ​വ നി​കു​തി സ്രോ​ത​സി​ല്‍ പി​ടി​ച്ച്‌ അ​ട​യ്ക്കു​ന്ന​തു തു​ട​ക്ക​ത്തി​ല്‍ വേ​ണ്ടെ​ന്നു വ​ച്ചു. എ​ന്നു മു​ത​ല്‍ അ​വ നി​കു​തി പി​രി​ക്ക​ണം എ​ന്നു പി​ന്നീ​ട് അ​റി​യി​ക്കും. ഇ ​-കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ​രു​ടെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ് ഫോ​റ​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ല്പ​ന​യു​ടെ ഒ​രു ശ​ത​മാ​നം തു​ക ടി​സി​എ​സ് (സ്രോ​ത​സി​ല്‍ നി​കു​തി പി​രി​വ്) ആ​യി പി​രി​ച്ച്‌ സ​ര്‍​ക്കാ​രി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നാ​ണു ജി​എ​സ്ടി നി​യ​മ​വ്യ​വ​സ്ഥ(​വ​കു​പ്പ് 52). സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും […]

ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്സ് 63 പോയിന്‍റ് ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 63 പോയന്റ് നഷ്ടത്തില്‍ 31233ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 9619ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1057 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 991 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ലുപിന്‍, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

കശാപ്പ് നിയന്ത്രണത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ഇറച്ചി കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇറച്ചി കയറ്റുമതി സ്ഥാപനമായ അല്ലാനസൺസിന്  കേന്ദ്ര സർക്കാറിന്റെ പുരസ്കാരം. കശാപ്പ് നിയന്ത്രണത്തിനായി വിജ്ഞാപനം കൊണ്ട് വന്നതിന് പിന്നാലെയാണ് പോത്തിറച്ചി കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പുരസ്‌കാരമെന്നതും ശ്രദ്ധേയമാണ്. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സംസ്കരണ കയറ്റുമതി വികസന അതോറിറ്റിയാണ് അല്ലാനസൺസിനെ കയറ്റുമതി രംഗത്തെ മികവിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 2014- 2015, 2015 -2016 വർഷങ്ങളിലും അല്ലാനക്ക് തന്നെയായിരുന്നു പുരസ്കാരം. ഈ രണ്ട് വർഷങ്ങളിലും 10,000 കോടിയുടെ […]

രാജ്യത്തെ കിട്ടാക്കടത്തിന്റെ 25 ശതമാനവും ലഭിക്കാനുള്ളത് 12 അക്കൗണ്ടുകളില്‍നിന്ന്

മുംബൈ: രാജ്യത്തെ മൊത്തം കിട്ടാക്കടമായ എട്ട് ലക്ഷം കോടി രൂപയുടെ 25 ശതമാനവും 5000 കോടിയിലേറെ വീതം തുക വായ്പയെടുത്ത 12 അക്കൗണ്ടുകലിലെന്ന് ആര്‍ബിഐ. അക്കൗണ്ട് ഉടമകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കടം  തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു. രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടമായ എട്ട് ലക്ഷം കോടി രൂപയില്‍ ആറ്   ലക്ഷം കോടിയും പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളതാണ്.

ജിഎസ്ടി നിരക്കുകള്‍ നിശ്ചയിച്ചു; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍!

ദില്ലി: ചരക്ക് സേവന നികുതി നിരക്കുകള്‍ നിശ്ചയിച്ചു; 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമോ അതിനുതാഴെയോ ആണ് നികുതി. പാല്‍, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് 1211 ഉത്പന്നങ്ങളുടെ  പുതിയ ജിഎസ്ടി നിരക്കുകള്‍ പുറത്ത് വിട്ടത്. കാപ്പി, തേയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനവും, പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി. 43 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതിയിലാണ് ഉള്‍പ്പെടുന്നത്. 7 ശതമാനം ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി; 14 […]

മുകേഷ് അംബാനിയുടെ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ച

  ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ചയാണ് കംബനി ഉണ്ടാക്കിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ വരവാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്. ഇതിനു പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരി മൂല്യം ഉയര്‍ന്നതും നേട്ടത്തിന് കാരണമായി. ഫോബ്‌സ് പുറത്തുവിട്ട ലോകത്തേ പ്രധാന വ്യവസായികളുടെ രണ്ടാമത്തെ പട്ടികയില്‍ മുകേഷ് അംബാനിയും ഇടംനേടി.  

എസ്.ബി.ഐ സാധാരണക്കാരെ പിഴിയുന്നു ; മന്ത്രി തോമസ്‌ഐസക്.

തിരുവനന്തപുരം: എസ്.ബി.ഐ സാധാരണക്കാരില്‍ നിന്നും ഈടാക്കുന്നത് കോര്‍പ്പറേറ്റുകളില്‍ നിന്നും കിട്ടാനുളള കോടികളുടെ നഷ്ടമാണ് എന്ന്‍ മന്ത്രി തോമസ്‌ ഐസക്. പുതിയ നോട്ട് എത്ര അടിച്ചിറക്കിയിട്ടും നോട്ട് ക്ഷാമം ഓരോ മാസവും കൂടുകതന്നെ ചെയ്യുന്നു; കാരണം ബാങ്കിംഗ് മേഖലയില്‍ ഉണ്ടാക്കിയ അതിക്രൂരമായ നിയന്ത്രണങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ പണം ബാങ്കിടലിടാതെ കൈയ്യില്‍ സൂക്ഷിക്കുന്നതുകൊണ്ടാണെന്ന് മന്ത്രി പറയുന്നു. എസ്.ബി.ഐയുടെ നയവിക്രയപരമായ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന അനാവശ്യ ഫീസുകള്‍ നടപടിക്രമങ്ങള്‍ക്ക് എതിരാണ് എന്ന കേരളത്തിന്റെ പൊതുവികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതിനിടെ എസ്.ബി.ഐ യുടെ ഈ നീക്കത്തെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വാട്സാപിലൂടെ  പ്രചരിക്കുന്ന ഒരു സന്ദേശം ചുവടെ […]