രണ്ടാം ഊഴത്തിൽ നരേന്ദ്രമോദിയെ ഇന്ന് ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും

ന്യൂഡല്‍ഹി: രണ്ടാം ഊഴത്തിൽ നരേന്ദ്രമോദിയെ ഇന്ന് ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. വൈകീട്ട് ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാകും വീണ്ടും മോദിയെ നേതാവായി തെരഞ്ഞെടുക്കുക. അതേസമയം രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജ്ജിതമാക്കി. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും പങ്കെടുക്കും എന്നാണ് സൂചന. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകക്ഷി നേതാക്കളുമായുള്ള ബിജെപിയുടെ ഉഭയകക്ഷി ചർച്ചകളും ഇന്ന് ഡൽഹിയിൽ നടക്കും.

തുഷാറിന്‍റെ തോൽവിയിൽ അതൃപ്തി രേഖപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ

ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നതാണ് എന്നതിനാലാണ് തുഷാർ വയനാട് സീറ്റ് തെരഞ്ഞെടുത്തതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലത്. അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നു. എന്നാൽ രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ എൽഡിഎഫ് നേതൃത്വത്തിന് വീഴ്ച പറ്റിയതായുള്ള ആക്ഷേപം പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ പ്രകടമായി. സവർണരേയും സംഘടിത ന്യൂനപക്ഷ വിഭാഗത്തേയും കൂടെ നിർത്താനുള്ള നീക്കമാണ് […]

‘യുഡിഎഫിന്‍റെ വിജയത്തിന് ആദ്യ നന്ദി പിണറായി വിജയന്: കെ സുധാകരന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. യുഡിഎഫിന്‍റെ വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. പകുതിയിലധികം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് സുധാകരന്‍. ‘എവിടെയാണ് കേരളം എന്ന് എല്‍ഡിഎഫിന് ആലോചിക്കാന്‍ ഒരു പാഠമാണ് യുഡിഎഫിന്‍റെ ഈ വിജയം’ എന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ 341 സീറ്റുകളിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. 88 സീറ്റുകളില്‍ യുപിഎയും […]

രാജ്യമൊട്ടാകെ മോദിതരംഗം; ബിജെപി പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് മോദിയുടെ അമ്മ

ഗാന്ധിനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച നേട്ടത്തിന് അണികളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാ ബെന്‍ മോദി. ഗാന്ധിനഗറിലെ വീടിന് വെളിയിലെത്തി അവര്‍ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.  ദേശീയ തലത്തില്‍ മികച്ച നേട്ടമാണ്  ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നതിന് പിന്നാലെയായിരുന്നു ഹീരാ ബെന്‍ മോദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത്. 2014ലേക്കാള്‍ മികച്ച പ്രകടനവുമായാണ് ബിജെപി അധികാരത്തിലേക്ക് അടുക്കുന്നത്. ബിജെപി 292 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014ൽ ബിജെപി വിജയിച്ചത് 282 സീറ്റുകളിലായിരുന്നു. […]

ആലത്തൂരിലെ 7 നിയോജക മണ്ഡലങ്ങളിലും രമ്യ മുന്നില്‍; ലീഡ് 82,000 കടന്നു

പാലക്കാട്: ഇടതു കോട്ടയായ ആലത്തൂരില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി യുഡിഎഫിന്‍റെ രമ്യാ ഹരിദാസ്. വോട്ടെടുപ്പ് രണ്ടര മണിക്കൂര്‍ പിന്നിട്ട വോട്ടെടുപ്പില്‍ 25 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍  82,000 ല്‍ അധികം വോട്ടുകള്‍ക്കാണ് രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നത്. ആലത്തൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും രമ്യാ ഹരിദാസ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായാണ് ആലത്തൂര്‍ മണ്ഡലം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ ആദ്യ ഘട്ടത്തില്‍ മാത്രമാണ് പികെ ബിജുവിന് ലീഡ് പിടിക്കാന്‍ സാധിച്ചത്.  സിറ്റിംഗ് […]

ഇരുപത്തിയഞ്ച് ശതമാനം വോട്ട് എണ്ണിക്കഴിയുമ്പോൾ വൻ ഭൂരിപക്ഷവുമായി യുഡിഎഫ്

തിരുവനന്തപുരം: ഇരുപത്തഞ്ച് ശതമാനം വോട്ട് എണ്ണിക്കഴിയുമ്പോൾ വൻ ഭൂരിപക്ഷവുമായി കേരളത്തിൽ യു ഡി എഫ്.   എന്നാൽ എൽ ഡി എഫ് ഒരു  മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ഒരു മണ്ഡലങ്ങളിലും എൻ ഡി എ മുന്നേറുന്നില്ല. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന രീതിയിലാണ് കേരളത്തിന്‍റെ ഇതുവരെയുള്ള വിധി. അതേസമയം കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ എൽ ഡി എഫിന് മികച്ച വിജയം ലഭിച്ച മണ്ഡലങ്ങൾ പോലും ഇത്തവണ യു ഡി എഫ് തിരിച്ചുപിടിച്ചിരിക്കുകയാണ്. ദേശീയ തലത്തിലുള്ള കണക്കുകൾ പ്രകാരം എൻഡിഎയാണ് മുന്നിട്ട് നിൽകുന്നത്. അവസാനം ലഭിച്ച കണക്കുകൾ പ്രകാരം 325 […]

എൻഡിഎ ലീഡ് നില 300 കടന്നു

ന്യൂഡല്‍ഹി: സഖ്യകക്ഷി സർക്കാരെന്ന അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും തൽക്കാലം അവസാനം. ഹിന്ദി ഹൃദയഭൂമിയിലും കർണാടകയിലും വൻമുന്നേറ്റം നേടി ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന സൂചനകളാണ് ആദ്യ രണ്ട് മണിക്കൂറുകളിലെയും ലീഡ് നിലയിൽ വ്യക്തമാവുന്നത്. ആദ്യ ഒരു മണിക്കൂറിൽത്തന്നെ ലീഡ് നില കേവലഭൂരിപക്ഷത്തിലെത്തിച്ച എൻഡിഎ പിന്നീട് രണ്ട് മണിക്കൂർ തികയുമ്പോൾ 300- സീറ്റുകളെന്ന കണക്ക് കടക്കുന്നു.  2014-ലെ സീറ്റുകളേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിലാണ് ബിജെപിയിപ്പോൾ. സ്വന്തം റെക്കോഡ് തിരുത്തിയാണ് ബിജെപി മുന്നിൽപ്പോകുന്നത്.   ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ദില്ലിയിൽ എല്ലാ സീറ്റുകളും, […]

ആദ്യ ഒരു മണിക്കൂര്‍ യുഡിഎഫ് മുന്നേറ്റം; ഇരുപതില്‍ 19 ഇടത്തും ലീ‍ഡ്

തിരുവനന്തപുരം:  ലോകസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. ഇരുപതിൽ പത്തൊമ്പത് സീറ്റുകളിലും മുന്നിട്ട് യുഡിഎഫ്. എൽഡിഎഫിനും എൻഡിഎയ്ക്കും ഒരു സീറ്റിൽപോലും മുന്നിടാൻ സാധിക്കുന്നില്ല. പാലക്കാട് പി.കെ.ശ്രീകണ്ഠൻ 15,000 വോട്ടിന്‍റെ ലീഡിലാണ് മുന്നേറുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിലാണ്. കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. 

വടകരയിലും കണ്ണൂരിലും സംഘര്‍ഷമുണ്ടായേക്കും; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം വടകരയിലും കണ്ണൂരിലും വ്യാപകമായി അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരേയും ഒപ്പം കേന്ദ്രസേനയേയും പ്രശ്‌ന ബാധിത മേഖലകളില്‍ വിന്യസിക്കും. ഫലം പുറത്തു വരുന്നതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, പിലാത്തറ, തളിപ്പറമ്പ്, കൂത്തുപറമ്പ് മേഖലകളിലാണ് സംഘര്‍ഷ സാധ്യത കൂടുതലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. വടകര, അഴിയൂര്‍, […]

രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത 3 സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പരിയാരം:  റീ പോളിങിന് മുന്നോടിയായി കണ്ണൂര്‍ പിലാത്തറയില്‍ നടന്ന പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകർ പിടിയിൽ. ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ കുളപ്പുറം ടി.വി.അനീഷ് (25), ഏഴിലോട് ചെയ്യിൽ പി.അശോകൻ (52), പരിയാരം ഗവ.മെഡിക്കൽ കോളജ് ജീവനക്കാരൻ മണ്ടൂർ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്.