ലോക സുന്ദരി കിരീടം ടോണി ആൻ സിങിന്; ഇന്ത്യക്ക് മൂന്നാം സ്ഥാനം

ന്യൂഡൽഹി: 2019 ലെ ലോകസുന്ദരി കിരീടമണിഞ്ഞ് ജെമൈക്കയിൽ നിന്നുള്ള ടോണി ആൻസിങ്. ഫ്രാൻസുകാരിയായ ഒഫീലി മെസിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമൻ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018 ലെ ലോക സുന്ദരി മെക്സിക്കോക്കാരിയായ വനേസ പോൺസെയാണ് കിരീടം അണിയിച്ചത്. 23 കാരിയായ ടോണി സിങ് മനശാസ്ത്രത്തിലും വുമൻസ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാം തവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 120 പേർ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയിൽ നിന്നാണ് അവസാന വിജയിയെ തെരഞ്ഞെടുത്തത്. ജൂണിൽ നടത്തിയ മിസ് ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമൻ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാൻ സ്വദേശിയായ സുമന് മോഡലിങ്ങിലും അഭിനയത്തിലുമാണ് താത്പര്യം.

courtsey content - news online
prp

Leave a Reply

*