സ്വര്‍ണവിലയില്‍ 120 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 24,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,085 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,050 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 24,400 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമായിരുന്നു.അതേസമയം വെള്ളി വിലയില്‍ നേരിയ ഇടിവ് ഇന്നലെ ഉണ്ടായി. ഗ്രാമിന് 39.45 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യപാരം നടന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്. […]

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആറ് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. 23,920 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

തിരുവനന്തപുരം: എണ്ണക്കമ്പനികൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും 71.37 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ […]

ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് സംസ്ഥാനത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,275.22 ഡോളറാണ് ഇന്നത്തെ നിരക്ക്. മെയ് 14 നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3025 രൂപയും പവന് 24,200 രൂപയുമായിരുന്നു അന്നത്തെ […]

സ്വര്‍ണവില; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു 3,010 രൂപയും പവന് 120 രൂപ കുറഞ്ഞു 24,080 രൂപയുമാണ് കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,296 ഡോളറാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. പവന് 23,880 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,284.61 ഡോളറാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണ വില; പവന് 80 രൂപ കൂടി

കൊച്ചി: ഇന്നും സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടിയത്. 23,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച്‌ 23840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച്‌ 2980 രൂപയിലെത്തി. ഇന്നലെ പവന് 23680 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസം 3നും 4നുമായിരുന്നു ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. പവന് 23,480 രൂപയായിരുന്നു അന്നത്തെ വില.

ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. 23,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.