കഴിഞ്ഞ ദിവസം റെഡ്മി ഫോണുകളുടെ നിര്‍മാതാക്കളായ ഷിയോമി തങ്ങളുടെ ഫോണുകള്‍ക്കു വേണ്ടിയുള്ള ഒരു പുതിയ അപ്ഡേഷന്‍ ഇറക്കിയിരുന്നു.
എം ഐ യു ഐ 12.5 എന്ന് പേരിട്ട പുതിയ അപ്ഡേഷനില്‍ അറ്റമൈസ്ഡ് മെമ്മറി, ഫോക്കസ്ഡ് അല്‍ഗോറിതം, സ്മാര്‍ട്ട് ബാലന്‍സ്, ലിക്വിഡ് സ്റ്റോറേജ് എന്നീ പുത്തന്‍ ഫീച്ചറുകള്‍ക്ക് പുറമേ ആവശ്യമില്ലാത്ത സിസ്റ്റം ആപ്ളിക്കേഷനുകള്‍ മൊബൈല്‍ ഫോണ്‍ ഉടമകള്‍ക്ക് സ്വയം ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. എന്നാല്‍ റെഡ്മിയുടെ ചില ഉപയോക്താക്കള്‍ക്ക് ഈ പുതിയ അപ്ഡേഷന്‍ തങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വിവരമാണ് ഷിയോമി പുതുതായി പങ്കു വയ്ക്കുന്നത്.
റെഡ്മി നോട്ട് 7 പ്രൊ, റെഡ്മി നോട്ട് 7 എസ്, റെഡ്മി നോട്ട് 7, റെഡ്മി 7, റെഡ്മി വൈ 3, റെഡ്മി 7 എ എന്നീ ഫോണുകളിലാണ് എം ഐ യു ഐ 12.5 അപ്ഡേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാത്തത്. ഇതിന് പ്രത്യേകിച്ച് കാരണമൊന്നും ഷിയോമി പറഞ്ഞിട്ടില്ല. എങ്കിലും ഈ ഫോണുകളെല്ലാം 2019ല്‍ നിര്‍മിച്ചവയാണെന്നതാണ് രസകരമായ വസ്തുത. കഴിഞ്ഞ ജൂലായ് മുതലാണ് ഷിയോമി പുതിയ അപ്ഡേഷന്‍ റിലീസ് ചെയ്തു തുടങ്ങിയത്.
അതേസമയം തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 11 ടി 5 ജി ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഷിയോമി. ഈ മാസം 30ഓടെ ഷിയോമിയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്രില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിയോമി കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 10ടി 5ജിയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 11 ടി 5 ജി. പുതിയ ഫോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വളരെ രഹസ്യമായാണ് ഷിയോമി കൈകാര്യം ചെയ്യുന്നത്.