ബാലഭാസ്‌കര്‍ ജീവനോടെ കണ്‍മുന്നില്‍ എത്തിയതുപോലെ; വൈറലായൊരു വയലിന്‍ വായന- video

ബാലഭാസ്‌കര്‍ മരിച്ചിട്ടില്ലെന്ന് ഒരുനിമിഷമെങ്കിലും തോന്നിപ്പോകാം. അത്രയും മുഖഛായ ഉള്ള ഒരു കലാകാരനാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ണില്‍ കണ്ടത് സത്യമകട്ടെ എന്നു ഏതൊരു മലയാളിയും ചിന്തിച്ചുപോകും. അത്തരത്തില്‍ അസാധ്യമായാണ് ഈ കലാകാരന്‍ വയലിനും വായിക്കുന്നത്. അതേസമയം ഈ യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാലുവിന്‍റെ മുഖഛായയും കഴിവും ഉള്ളതിനാല്‍ ഇതിനോടകം തന്നെ ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു. ടിക്ടോക്കിലാണ് യുവാവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. പലരും ഈ യുവാവ് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ്. View this post […]

വിവാഹ റാഗിംഗ് അതിരുകടക്കുന്നു; നിയന്ത്രണം വേണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് ഇപ്പോള്‍ ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങീ നിരവധി റാഗിംഗ് പരിപാടികള്‍ പലപ്പോഴും ആഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്. കല്യാണദിനത്തിലെ യുവതലമുറയുടെ ഇത്തരം തമാശകള്‍ക്ക് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുകയാണ്  കേരള പൊലീസ്. ഇത്തരം ചെയ്തികള്‍ക്ക് നിയന്ത്രണം വേണമെന്നാണ് കേരള പൊലീസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. അതിരുകടക്കുന്ന […]

മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനി ഉടമസ്ഥന്‍; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചെങ്ങന്നൂര്‍: മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഭാഷ പോലും അറിയാതെയാണ് ഹംബര്‍ട്ട് ലീ എന്ന തൊഴിലുടമ എത്തിയത്. ഗള്‍ഫില്‍ അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണമടഞ്ഞ ബിജുവിന്‍റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും മാനേജ്‌മെന്‍റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്‍റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു. […]

വിവാഹ ദിവസം സുഹൃത്തുക്കളുടെ കോമാളിത്തരം അതിരുവിട്ടു; പിന്നെ സംഭവിച്ചത്- VIDEO

സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ വീഡിയോ ആയിരുന്നു വിവാഹ വേഷത്തിലുള്ള വരനെ ശവപ്പെട്ടിയിലിരുത്തി കൂട്ടുകാര്‍ നീങ്ങിയ വീഡിയോ . ഇപ്പോൾ ഇതാ അത്തരത്തിൽ വരന്റെ സുഹൃത്തുക്കളുടെ മറ്റൊരു കോമാളിത്തരത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വരനും വധുവും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കാട്ടുന്ന വികൃതികളാണ് വീഡിയോ യിൽ നിറഞ്ഞു നിൽക്കുന്നത്.എന്നാൽ വരന്‍ പ്രതികരിക്കുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വധുവിനെ […]

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്‍റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍; എ.കെ ആന്‍റണിയെ പരിഹസിച്ച്‌ അഡ്വ ജയശങ്കര്‍

കൊച്ചി: മകനെ രാഷ്ട്രീയത്തില്‍ ഇറക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കര്‍. എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയെ കഴിഞ്ഞ ദിവസം കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്‍റെ സംസ്ഥാന കണ്‍വീനറായി നിയമിച്ചതിനു പിന്നാലെയാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആന്‍റണിയെ പരിഹസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഒരിടത്തൊരിടത്ത് ഒരു ആന്‍റപ്പനുണ്ടായിരുന്നു. ആദര്‍ശ ധീരന്‍. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത വില്ലാളിവീരന്‍. സഞ്ജയ് ഗാന്ധിയെ കേരളത്തില്‍ കാലെടുത്തു കുത്താന്‍ […]

36 കാരിയായ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

തിരുവനന്തപുരം: ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടാതെ ജനുവരി എട്ടിന് ശബരിമലയില്‍ 39കാരിയായ യുവതി ദര്‍ശനം നടത്തിയെന്നും ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും തന്ത്രിക്ക് വെല്ലുവിളിയുമായി ഫേസ്ബുക്ക് കൂട്ടായ്‌മ രംഗത്ത്. ദര്‍ശനം നടത്താന്‍ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.  കൊല്ലം സ്വദേശിയായ 36 വയസ്സുള്ള ദളിത് യുവതിയാണ് ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ 7.30 ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതായി പറയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസോ […]

ജനിച്ച മണ്ണില്‍ തന്നെ മരിക്കണം; ആലപ്പാടിന്‍റെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ച്‌ പെണ്‍കുട്ടിയുടെ വീഡിയോ- video

ആലപ്പാട്: സേവ് ആലപ്പാട് ക്യാമ്പയിന്‍കൂടുതല്‍ ശ്രദ്ധനേടുന്നതോടെ ആലപ്പാടിലെ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന കടലോര പ്രദേശത്ത് അയ്യാറില്‍ നിന്നെത്തിയ വന്‍ കമ്പനി കരിമണല്‍ ഖനനം നടത്തുന്നതിനെ തുടര്‍ന്ന് കടലിനെ ആശ്രയിച്ച്‌ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുന്നതിനെ കുറിച്ചാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. ഖനനത്തിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശത്തു നിന്നും മാറി താമസിക്കേണ്ടി വന്നാല്‍ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവന […]

വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്

കൊച്ചി:കൊല്ലം ജില്ലയിലെ ആലപ്പാട് അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന ജനകീയസമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. സമരരംഗത്തുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥിരാജ് പിന്തുണയറിയിച്ചത്. വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോവരുതെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇവരുടെ അവസ്ഥയെ കുറിച്ച്‌ പറയാന്‍ ഏറെ പ്രയാസമുണ്ട്. അവിടെ താമസിക്കുന്നവരുടെ ചിത്രം അതി ദയനീയമാണ്. പ്രൈംടൈം ഡിബേറ്റുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. നമ്മള്‍ ഉയര്‍ത്തുന്ന ഈ ശബ്ദം കൂട്ടായ ശബ്ദമായി മാറുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പൃഥിരാജ് പറഞ്ഞു. […]

മോശം മുഖ്യമന്ത്രിയാരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ലഭിക്കുന്നത് പിണറായി വിജയന്‍റെ പേര്

കോഴിക്കോട്: ഗൂഗിളില്‍ മോശം മുഖ്യമന്ത്രിയാരെന്ന് സെര്‍ച്ച് ചെയ്താല്‍ വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര്. പിണറായി വിജയന്‍റെ വിക്കി പീഡിയ പേജാണ് തിരച്ചിലില്‍ ആദ്യമെത്തുക. പിണറായി വിജയനെതിരെ ശബരിമല വിഷയത്തില്‍ വലിയ രീതിയിലുള്ള ക്യാമ്പയിനിങ്ങാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരെ പ്രതിരോധ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്. ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനിങ്ങാണ് സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത്. അതേസമയം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി […]

വീണ്ടും കോപ്പിയടി വിവാദത്തില്‍പ്പെട്ട് ദീപാ നിശാന്ത്

തൃശ്ശൂര്‍: യുവ കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ദീപാ നിശാന്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. അതിനിടയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് വീണ്ടും ദീപാനിശാന്തിനെതിരെ ആരോപണം. ഇത്തവണ ഫെയ്‌സ്ബുക്ക് ബയോ എഴുതിയത് കോപ്പിയടിച്ചെന്നാണ് കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെയുള്ള ആരോപണം. കേരള വര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്‍റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് […]