There is no excerpt because this is a protected post.
Category: Featured
‘മദ്യപിച്ച് വാഹനമോടിച്ചതു കൊണ്ട് അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല’; ഹൈക്കോടതി
കൊച്ചി; അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനുള്ള ഉത്തരവിനെതിരേ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്ബനി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായിരുന്നയാള്‍ 2009 മേയ് 19-ന് ദേശീയപാതയിലൂടെ ബൈക്കില്‍ യാത്ര ചെയ്യവേ, എതിര്‍വശത്തുനിന്ന് മറ്റൊരുവാഹനത്തെ മറികടന്നുവന്ന […]
കോണ്‍ഗ്രസിനെ ഖാര്‍ഗെ നയിക്കും, കരുത്തുകാട്ടി തരൂര്‍; തന്റെ സ്ഥാനം അദ്ധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. എണ്ണായിരത്തിനടുത്ത് വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെയുടെ വിജയം. 1072 വോട്ടുകളാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ നേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഒന്നിച്ച് മുന്നേറാമെന്നാണ് പത്ത് ശതമാനത്തിലധികം വോട്ടുനേടിയ തരൂരിന്റെ പ്രതികരണം. 68 ബാലറ്റ് പെട്ടികളിലെ 9,497 വോട്ടുകളാണ് എണ്ണിയത്. ആകെ 9915 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിന് നെഹ്റു – ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള അദ്ധ്യക്ഷന്‍ വരുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി […]
പാമ്ബിന്റെ അസ്ഥികൂടവുമല്ല, ഡ്രാഗണിന്റെ പെയിന്റിങ്ങുമല്ല; അമ്ബരപ്പിച്ച് ഈ ജീവിയുടെ സ്‌കാന്‍ റിപ്പോര്‍ട്ട്
ഒരു ഈലിന്റെ സിടി സ്‌കാന്‍ സ്‌കാന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. പാമ്ബിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ ആദ്യ കാഴ്ചയില്‍ തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുള്ളിപ്പുലിയുടേതിന് സമാനമായ രീതിയില്‍ ശരീരമുള്ള ലെപഡ് ഈലിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടാണിത്. പുള്ളിപ്പുലിയുടേത് പോലെ മഞ്ഞനിറത്തില്‍ കറുത്ത ചെറിയ പുള്ളികളാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ പോയിന്റ് ഡിഫയന്‍സ് സൂ ആന്റ് അക്വേറിയമാണ് സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഈ അക്വേറിയത്തിലെ 30കാരിയായ ലാറി ഗോര്‍ഡ് എന്ന ഈലിന്റെ റിപ്പോര്‍ട്ടാണിത്. ലാറിയുടെ […]
ശ്രീറാമിനും വഫക്കുമെതിരായ നരഹത്യ കേസ് ഒഴിവാക്കി; വിടുതല്‍ ഹര്‍ജിയില്‍ വിധി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്കാണ് കേസിന്റെ വിചാരണ മാറ്റിയത്. ജൂലൈ 20 ന് വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ ശ്രീറാമിനെതിരെ […]
പിഴത്തുക അടയ്ക്കാത്തതിന്റെ പേരില്‍ ജയിലില്‍ ഇടാന്‍ ആവില്ല; മണിച്ചനെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പിഴത്തുക അടച്ചാല്‍ മാത്രമെ മോചനം സാധ്യമാകുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വിക്രംനാഥും അടങ്ങുന്ന ബഞ്ചിന്റെതാണ് ഉത്തരവ്. കേസിലെ മറ്റ് രണ്ട് പ്രതികളായ മണികണ്ഠന്‍,വിനോദ് കുമാര്‍ എന്നിവര്‍ക്ക് പിഴ അടക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം […]
ഇന്ത്യന്‍ സിനിമയുടെ ദേശാന്തര സഞ്ചാരത്തിന് ‘ആയിഷ’ നാന്ദിയായേക്കും -സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍
റിയാദ്: മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കരിയറില്‍ തികച്ചും വ്യത്യസ്തത അടയാളപ്പെടുത്താവുന്ന ഒരു സിനിമയായിരിക്കും ‘ആയിഷ’യെന്നും മലയാളികളുടെ ദൃശ്യസങ്കല്‍പങ്ങള്‍ക്ക് ചിരപരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തിലൂടെയാണ് ഈ കഥ സംഭവിക്കുന്നതെന്നും സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍. സിനിമയുടെ പ്രമോഷനായി സൗദിയിലെത്തിയ അദ്ദേഹം ‘ഗള്‍ഫ്‌മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. സൗദിയിലെ ഒരു കൊട്ടാരത്തിലെത്തുന്ന ഇന്ത്യക്കാരിയായ ആയിഷയും അവളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവരിലൂടെ നടക്കുന്ന സാംസ്കാരിക വിനിമയവുമാണ് സിനിമയുടെ കാതലെന്ന് അദ്ദേഹം പറഞ്ഞു. മലയാളമടക്കം ഇന്ത്യന്‍ സിനിമകള്‍ക്ക് പുതിയ ദേശങ്ങളിലേക്ക് കടന്നുചെല്ലാനുള്ള പ്രവേശികയായി ഈ ചിത്രം മാറുമെന്നും […]
കഞ്ചാവ് വേണ്ടവര്‍ ഇനിമുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മതി; നവംബര്‍ ഒന്നുമുതല്‍ വീട്ടുമുറ്റത്ത് ഊബര്‍ ഈറ്റ്സ് എത്തിക്കും
ടൊറന്റോ: ആവശ്യക്കാര്‍ക്ക് കഞ്ചാവ് വീട്ടുമുറ്റത്ത് എത്തിച്ച് നല്‍കാനൊരുങ്ങി ഊബര്‍ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഇനി മുതല്‍ വീട്ടുപടിക്കല്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്നത്. ഓണ്‍ലൈനില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്‌ലിയുമായി സഹകരിച്ചുകൊണ്ടാണ് കഞ്ചാവ് വീട്ടുമുറ്റത്ത് എത്തിക്കുകയെന്ന് കാനഡയിലെ ഊബര്‍ ഈറ്റ്സ് ജനറല്‍ മാനേജര്‍ ലോല കാസിം പറഞ്ഞു. ‘ലീഫ്‌ലി പോലുള്ളവയുമായി സഹകരിച്ച് റീട്ടെയിലര്‍മാരെ കഞ്ചാവ് വില്‍പ്പനയ്ക്ക് സഹായിക്കുകയാണ് ഞങ്ങള്‍. ഇതിലൂടെ ടൊറന്റോയിലെ ജനങ്ങള്‍ക്ക് നിയമാനുസൃതമായി തന്നെ കഞ്ചാവ് വീട്ടുപടിക്കലെത്തും. കഞ്ചാവ് ഉപയോഗിച്ച ശേഷം ആളുകള്‍ വാഹനം ഓടിച്ച് പോകുന്നത് പോലുള്ള […]
ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്ത വനിതാ കായികതാരത്തെ മടക്കിവിളിച്ച് ഇറാന്‍; ജയിലില്‍ അടയ്‌ക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാപ്പപേക്ഷയുമായി എല്‍നാസ് റെഖാബി
ടെഹ്‌റാന്‍: ദക്ഷിണകൊറിയയില്‍ നടന്ന കായികമത്സരത്തില്‍ ഹിജാബ് ഇല്ലാതെ പങ്കെടുത്തതിന്റെ പേരില്‍ ഇറാന്‍ മടക്കി വിളിച്ച കായികതാരം മാപ്പപേക്ഷയുമായി രംഗത്ത്. ക്ലൈംബിങ് വിഭാഗത്തില്‍ നിരവധി രാജ്യാന്തര മെഡലുകള്‍ നേടിയിട്ടുള്ള എല്‍നാസ് റെഖാബിയെ ആണ് മത്സരവേദിയില്‍ നിന്ന് ഇറാന്‍ തിരികെ വിളിച്ചത്. നാട്ടിലെത്തിയാലുടന്‍ ഇവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കുപ്രസിദ്ധമായ എവിന്‍ ജയില്‍ അടയ്‌ക്കുമെന്നായിരുന്നു വിവരം. ഇതിന് പിന്നാലെയാണ് റെഖാബി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇവര്‍ ക്ഷമാപണം നടത്തിയത്. സംഭവിച്ചത് മനപ്പൂര്‍വ്വല്ലെന്നാണ് അവര്‍ […]
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്: കള്ളവോട്ട് നടന്നെന്ന് തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സ്ഥാനാര്‍ഥി ശശി തരൂര്‍.ഉത്തര്‍പ്രദേശിലും തെലുങ്കാനയിലും കള്ളവോട്ട് നടന്നുവെന്നാണ് തരൂര്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍ പാര്‍ട്ടിക്ക് പരാതി നല്കി. യുപിയില്‍ വോട്ട് ചെയ്യാത്തവരുടെ പേരില്‍ മറ്റുള്ളവര്‍ വോട്ട് ചെയ്തെന്നാണ് പ്രധാന പരാതി. തെലുങ്കാനയിലും കള്ളവോട്ട് നടന്നുവെന്ന് തരൂര്‍ പറയുന്നു. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ എഐസിസി ആസ്ഥാനത്ത് എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായി. പലവരണാധികാരികളും ബാലറ്റ് പെട്ടി വീട്ടില്‍ കൊണ്ടുപോയെന്നും തരൂര്‍ ആരോപിക്കുന്നു. എന്നാല്‍ തോല്ക്കാന് […]