കൊച്ചിയില്‍ റണ്‍വേ അടച്ചിടുന്നു; നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ പകല്‍ സര്‍വീസ് ഇല്ല

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റണ്‍വേ അടച്ചിടുന്നതിനാലാണിത്. ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബര്‍ 6 മുതല്‍ മാര്‍ച്ച്‌ 28 വരെ റണ്‍വേ അടച്ചിടും. മൂന്നു പാളികളായി റണ്‍വേ പുനര്‍നിര്‍മിക്കുന്ന ജോലികളാണു നടത്തുന്നത്. നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് ഈ സമയത്ത് കൊച്ചിയില്‍നിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സര്‍വീസുകള്‍ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം […]

ദേശീയഗാനം പാതിയില്‍ നിര്‍ത്തി വന്ദേമാതരം പാടി; ബിജെപി വീണ്ടും വിവാദത്തില്‍

ഭോപ്പാല്‍: ബിജെപി എംഎല്‍എയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചതായി പരാതി. ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് സംഭവം. ദേശീയഗാനം ആലപിക്കുന്നത് ഇടയ്ക്ക് വെച്ച്‌ നിര്‍ത്തി വന്ദേമാതരം പാടിയതാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപി എംഎല്‍എയും കോര്‍പ്പറേഷന്‍ മേയറുമായ മാലിനി ഗൗഡിന്‍റെ അധ്യക്ഷതയിലുള്ള യോഗത്തിനിടെയാണ് ദേശീയഗാനത്തെ അനാദരിക്കുന്ന നടപടിയുണ്ടായത്. യോഗം തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ അംഗങ്ങള്‍ അത് നിര്‍ത്തി വന്ദേമാതരം പാടുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദേശീയഗാനത്തെ […]

കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐയ്ക്കായി അന്വേഷണം ഊര്‍ജിതം

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. പാലാരിവട്ടം സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍ പ്രശ്നങ്ങളുണ്ടെന്ന സിഐ നവാസിന്‍റെ ഭാര്യയുടെ പരാതിയില്‍ ഡിസിപി പൂങ്കു‍ഴലിയുടെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു. ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സൗത്ത് സ്റ്റേഷനില്‍ രാവിലെ ഭാര്യ പരാതി നല്‍കിയതോടയാണ് എറണാകുളം സെന്‍ട്രല്‍ സിഐ വി എസ് നവാസിനായി അന്വേഷണം ആരംഭിച്ചത്. യാത്ര പോകുന്നുവെന്ന് എ‍ഴുതിവച്ച ശേഷമാണ് നവാസ് […]

പെട്രോള്‍- ഡീസല്‍ വില കുറഞ്ഞു

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവാണ് കാണിക്കുന്നത്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 73.47 രൂപയും ഡീസലിന്‍റെ വില 69.08 രൂപയുമാണ്. മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ പാതിയുടെ അന്തരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കൂടിയാല്‍ വെറും 5 രൂപയുടെ വ്യത്യാസമാണ് ഉള്ളത്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി […]

ബാലഭാസ്‌കറിന്‍റെ ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തിലെത്തി; ഉടന്‍ കസ്റ്റഡിയിലെടുക്കില്ല

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ കാര്‍ ഓടിച്ചിരുന്ന അര്‍ജ്ജുന്‍ കേരളത്തിലെത്തി. അസമിലായിരുന്നു അര്‍ജ്ജുനെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം നടക്കുമ്പോള്‍ ഇത്രയും ദൂരം അര്‍ജ്ജുന്‍ പോയതില്‍ ദുരൂഹത നിഴലിച്ചിരുന്നു. അര്‍ജുന്‍ കേരളത്തിലെത്തിയതായി ബന്ധുക്കളാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാല്‍, അര്‍ജ്ജുനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല. ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷമേ അര്‍ജ്ജുനെ ചോദ്യം ചെയ്യുകയുള്ളൂ. ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു തവണ മൊഴിമാറ്റിയതോടെയാണ് അര്‍ജ്ജുന്‍ സംശയത്തിന്‍റെ നിഴലിലാകുന്നത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ […]

മലപ്പുറത്ത് ആറു വയസുകാരൻ മരിച്ചത് ഡിഫ്തീരിയ മൂലമെന്ന് സ്ഥിരീകരണം

മലപ്പുറം: എടപ്പാളിൽ ആറു വയസുകാരൻ മരിച്ചത് ഡിഫ്തീരിയ മൂലമെന്ന് സ്ഥിരീകരണം. കുട്ടിക്ക് രോഗപ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. കുട്ടി താമസിച്ചിരുന്ന തവനൂരിലും സമീപപ്രദേശങ്ങളിലും സ്‌കൂളിലും ഉടൻ ഡിഫ്തീരിയ പ്രതിരോധ വാക്‌സിൻ നൽകാനും ഡിഎംഒ നിർദേശം നൽകി. കടുത്ത പനിയെയും തൊണ്ടവീക്കത്തെയും തുടർന്നാണ് എടപ്പാൾ പെരുമ്പറമ്പ് സ്വദേശിയായ ആറുവയസുകാരനെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ഡിഫ്തീരിയ ആണോയെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിരുന്നു. രോഗം മൂർച്ഛിച്ച കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. കുട്ടിയുമായി അടുത്ത് ഇടപഴകിയവർ […]

കാണാതായ വ്യോമസേനയുടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എന്‍.-32 ചരക്കുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. തിരച്ചില്‍ സംഘം വിമാനം തകര്‍ന്ന പ്രദേശത്തെത്തി. സൈനികരടങ്ങിയ സംഘം ഇവിടെ പരിശോധന നടത്തി വരികയാണ്. അരുണാചലിലെ ലിപോ മേഖലയില്‍ ചൊവ്വാഴ്ച വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വ്യാമസേന അറിയിച്ചിരുന്നു. എട്ടു ദിവസത്തോളം നീണ്ട തിരിച്ചിലിനൊടുവിലാണ് വിമാനം കണ്ടെത്തിയത്. എം.ഐ.-17 ഹെലികോപ്റ്ററാണ് 12,000 അടി ഉയരത്തില്‍നിന്ന് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ തിരിച്ചില്‍ സംഘം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. കാണാതായ […]

പാലക്കാട് ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട്: ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍, കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ് പാലക്കാട് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത് . എക്സൈസ് ഇന്‍റലിജന്‍സിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കേരളത്തിലേക്ക് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത് . എക്സൈസ് ഇന്‍റലിജന്‍സിന്‍റെ ചോദ്യം ചെയ്യലില്‍ അബ്ദുള്‍ ജസീറാണ് വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ […]

പാലാരിവട്ടം മേല്‍പ്പാലം; ശ്രീധരന്‍റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്‍റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേരുന്ന യോഗം നിര്‍ണായകമാണ്. പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]

ശരണ്യയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി, വലതുവശം തളര്‍ന്ന അവസ്ഥയില്‍; പ്രതീക്ഷയോടെ അമ്മ

ഏഴാമത്തെ ശസ്ത്രക്രിയയും പൂര്‍ത്തിയായി തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ശരണ്യ. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷന്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. കൈകാലുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന തലച്ചോറിലെ ഞരമ്പുകള്‍ക്കാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത്. ശരണ്യയുടെ വലതുവശം തളര്‍ന്ന അവസ്ഥയിലാണ്. വലതു കൈ-കാലുകളുടെ സ്‌കാനിങ് നടന്നു. അതുമായി ബന്ധപ്പെട്ട ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. രോഗം അറിഞ്ഞിട്ടും വിവാഹം ചെയ്ത ഭര്‍ത്താവ് ഇപ്പോള്‍ ശരണ്യക്കൊപ്പമില്ല. ശരണ്യയ്ക്ക് ഇപ്പോള്‍ അമ്മ മാത്രമേ ഉള്ളൂ. ഇപ്പോഴും അമ്മയും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ശരണ്യ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് […]