മോദി ഭരണത്തില്‍ ദാരിദ്യം അകലുന്നത് വേഗത്തില്‍: പട്ടിണിയില്‍ നിന്ന് മോചിപ്പിച്ചത് 41.5 കോടി ജനങ്ങളെ

ന്യൂദല്‍ഹി: ഇന്ത്യയിലെ ദാരിദ്യം വേഗത്തില്‍ കുറഞ്ഞു തുടങ്ങിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം.

2015 മുതല്‍ 2021 വരെ പ്രതിവര്‍ഷം 11.9 ശതമാനം വേഗത്തിലാണ് ദാരദ്ര്യം കുറഞ്ഞത്. 2005-2015വരെ വേഗത പ്രതിവര്‍ഷം 8.1 ശതമാനം മാത്രമായിരുന്നു. 2030 ഓടെ ദാരിദ്യം ഇപ്പോഴുള്ളതിന്റെ പകുതിയെങ്കിലും കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. ഇപ്പോഴത്തെ നില നോക്കിയാല്‍ ഇന്ത്യയ്ക്ക് ഇത് സാധ്യമാണെന്നും റിപ്പോര്‍ട്ട് ചൂ ണ്ടിക്കാട്ടി യുഎന്‍ഡിപി ഇന്ത്യ പ്രതിനിധി ഷോക്കോ നോദ പറഞ്ഞു. 2019-20ല്‍ ഇന്ത്യയിലെ ദാരിദ്ര്യം പത്ത് ശതമാനം കുറഞ്ഞുവെന്നായിരുന്നു ലോക ബാങ്ക് റിപ്പോര്‍ട്ടും.

പതിനഞ്ച് കൊല്ലത്തിനിടയില്‍ ഇന്ത്യ പട്ടിണിയില്‍ നിന്ന് മോചിപ്പിച്ചത് 41.5 കോടി ജനങ്ങളെയെന്ന് ഐക്യരാഷ്ട്രസഭ. പട്ടിണിരാജ്യമെന്ന നിലയില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനയ്ക്ക് തിരിച്ചടിയാവുകയാണ് യുഎന്‍ റിപ്പോര്‍ട്ട്.

2005-2006 മുതല്‍ 2019-2021 വരെയുള്ള കണക്ക് അനുസരിച്ചാണ് ഐക്യരാഷ്ട്ര സഭ വികസന പ്രോഗ്രാ(യുഎന്‍ഡിപി)മിന്റെ റിപ്പോര്‍ട്ട്. ഇത് ചരിത്രപരമായ മാറ്റമാണെന്നും യുഎന്‍ഡിപിയും ഓക്‌സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യുമണ്‍ ഡവലപ്‌മെന്റ് ഇനിഷ്യേറ്റീവും ചേര്‍ന്നു തയ്യാറാക്കിയ ദാരിദ്ര്യസൂചകത്തില്‍ പറയുന്നു.

2005-2006ല്‍ ദാരിദ്ര്യം 55.1 ശതമാനമായിരുന്നത് 2019-2021ല്‍ 16.4 ശതമാനമായി കുറഞ്ഞുവെന്നും ദാരിദ്ര്യവുമായി ബന്ധപ്പെട്ട പത്തു സൂചികകളിലും കാര്യമായ കുറവു െണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം അടക്കമുള്ള സൂചികകള്‍ വിലയിരുത്തിയാണ് ദാരിദ്യ സൂചിക തയ്യാറാക്കുന്നത്.

ഇന്ത്യയിലെ ദാരിദ്യം കുറഞ്ഞത് തെക്കനേഷ്യയിലെ ദാരിദ്യം വലിയ തോതില്‍ കുറയാന്‍ ഇടയാക്കി. 221 വരെ ലോകത്തേറ്റവും കൂടുതല്‍ ദരിദ്രര്‍ തെക്കനേഷ്യയിലാണെന്നായിരുന്നു കണക്ക്. ഇന്ന് തെക്കനേഷ്യയിലെ ദരിദ്രര്‍ 38.5 കോടിയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത് 57.9 കോടിയാണ്. 111 വികസ്വര രാജ്യങ്ങളിലായി 610 കോടി ജനങ്ങളുള്ളതില്‍, 19.1 ശതമാനം അഥവാ 120 കോടി പേര്‍ തികഞ്ഞ ദാരിദ്യത്തിലാണ്.

അതേസമയം ജനസംഖ്യയില്‍ ലോകത്തെ ര ണ്ടാമത്തെ രാജ്യമായ ഇന്ത്യയ്ക്ക് പട്ടിണി പൂര്‍ണമായും ഇല്ലാതാക്കാന്‍ കഠിനാധ്വാനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

prp

Leave a Reply

*