ബിക്കിനി എയര്‍ഹോസ്റ്റസുകളുമായി വിയെറ്റ്‌ ജെറ്റിന്റെ സര്‍വ്വീസ് ഡിസംബർ മുതൽ ഇന്ത്യയിലും

ന്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകളെ നിയമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്ബനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങുന്നു. ഡിസംബര്‍ ആറ് മുതല്‍ ആണ് വിയറ്റ് ജെറ്റ് ഇന്ത്യയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. വിയറ്റ്‌നാമിലെ ഹോചിമിനാ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ്‌.വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. ്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകളെ നിയമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്ബനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങുന്നു. ഡിസംബര്‍ ആറ് മുതല്‍ […]

സൗദി അറേബ്യ കടുത്ത ചൂടിലേക്ക്; ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യ: സൗദി അറേബ്യ കടുത്ത ചൂടിലേക്ക് നീങ്ങുന്നു.വരും ദിവസങ്ങളിൽ ചൂടിന്‍റെ കാഠിന്യം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ച്ച മുതൽ ഉച്ച വിശ്രമനിയമം പ്രാബല്യത്തിൽ വരുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ചൂട് കടുത്തതോടെയാണ് തൊഴിലാളികൾക്ക് ഉച്ച വിശ്രമം നൽകാൻ അധികൃതർ തീരുമാനിച്ചത് . ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസം വരെയാണ് ഉച്ചവിശ്രമം നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഈ കാലയളവിൽ ഉച്ചക്ക് 12 മണി മുതൽ 3 മണിവരെ തൊഴിലാളികളെ […]

കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു; അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു . സ്വകാര്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുവൈറ്റി യുവാക്കളില്‍ അഞ്ച് വ‍ര്‍ഷത്തിനുള്ളില്‍ ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്‍കി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശി യുവാക്കള്‍ താല്പര്യം കാണിക്കാറില്ല. അതിനാല്‍ സ്വദേശി യുവാക്കളെ സ്വകാര്യ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി തൊഴില്‍ നിയമ ഭേദഗതി […]

ദു​ബാ​യ് ബ​സ് അ​പ​ക​ടം; അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യുവാവ്

ദുബായ്: ദു​ബാ​യി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ് അപകടത്തിൽ​ നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യുവാവ്. നി​ധി​ൻ ലാ​ൽ​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​ണ് അപ​ക​ട​ത്തി​ൽ​നി​ന്ന് അത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. റാ​ഷി​ദി​യ മെട്രോ​ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ൻ ഉ​ൾ​പ്പെ​ട്ട ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് നി​ധി​ൻ പ​റ​ഞ്ഞു. ”ബ​സി​ന്‍റെ വ​ല​തു​വ​ശ​ത്ത് മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഇ​രു​ന്ന​ത്. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ റോ​ഡി​ലെ ഹൈറ്റ് ബാ​രി​യ​റി​ൽ ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സി​ൽ​നി​ന്ന് കൂ​ട്ട​നി​ല​വി​ളി ഉ​യ​ർ​ന്നു. എ​ങ്ങും ര​ക്തം ഒ​ഴു​കു​ന്നു. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് ഇ​രു​ന്ന​വ​ർ സം​ഭ​വ​ സ്ഥ​ല​ത്തു​ത​ന്നെ […]

വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

അമേരിക്ക: അമേരിക്കയിൽ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാൻഡ് സ്വദേശി അർണവ് ഗുപ്ത(33)യാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ അർണബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈറ്റ് ഹൗസിന് സമീപം ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരാറുള്ള സ്ഥലത്തുവെച്ചാണ് സംഭവം. ശരീരത്തിന്‍റെ 85 ശതമാനം പൊള്ളലേറ്റ അർണബ് ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. കെ 2 എന്ന ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് ഇയാൾ ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. […]

ഇദായ് ചുഴലിക്കാറ്റ്; മൊസാമ്പിക്കില്‍ അഞ്ച് ലക്ഷം പേര്‍ പെരുവഴിയില്‍

ബെയ്‌റ: ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കില്‍ കഴിഞ്ഞ ആഴ്ച്ച വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ അഞ്ച് ലക്ഷം പേര്‍ക്ക് വീട് നഷ്ടമായെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. മൂന്നു രാജ്യങ്ങളിലായി 30 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. മാര്‍ച്ച് 15ന് ആയിരുന്നു മൊസാമ്പിക്കില്‍ ചുഴലിക്കാറ്റ് എത്തിയത്. ഇതുവരെ 700 പേര്‍ കൊല്ലപ്പെട്ടന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രവചനങ്ങള്‍. 250 ദശലക്ഷം ഡോളര്‍ സഹായം അടുത്ത മൂന്നു മാസത്തേക്ക് മൊസാമ്പിക്കിന് നല്‍കാനാണ് ഐക്യരാഷ്ട്ര സഭ തീരുമാനം. മൊസാംബിക്കിലും സിംബാബ്‌വേയിലുമായി കനത്ത പ്രഹരമാണ് […]

ദുബെെ പൊലീസിന്‍റെ 8 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍

ദുബായ്: ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴയടയ്ക്കുന്നതടക്കം ദുബായ് പൊലീസിന്‍റെ എട്ട് സേവനങ്ങള്‍ അടുത്തമാസം ഒന്നു മുതല്‍ പൂര്‍ണമായും ഓണ്‍ലൈനില്‍. പൊലീസ് സ്റ്റേഷനുകളിലും ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലും ഈ സേവനം നിര്‍ത്തലാക്കും. വാഹനാപകട റിപ്പോര്‍ട്ട് (ആര്‍ക്കും പരുക്കില്ലെങ്കില്‍ മാത്രം), അപകട റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്, ട്രാഫിക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അജ്ഞാത വാഹനങ്ങള്‍ തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കല്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ തവണകളായുള്ള പിഴയടയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പരിശോധിക്കല്‍, ഗതാഗതം സുഗമമാണോയെന്നുള്ള പരിശോധന എന്നിവയാണ് ഓണ്‍ലൈനിലാകുന്ന മറ്റു സേവനങ്ങള്‍.

ഇദായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു; മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത

സിംബാവെ: ഇദായ് ചുഴലിക്കാറ്റ് ആദ്യം മൊസംബിക്കിലും തുടര്‍ന്ന് സിംബാവെയിലും മലാവിയിലും കനത്ത നാശമാണ് വിതച്ചത്. മൊസംബിക്കില്‍ 17 ലക്ഷവും മലാവിയില്‍ 9 ലക്ഷത്തിലധികവും ആളുകളെയാണ് ഇദായ് ബാധിച്ചിരിക്കുന്നത്. സിംബാവെയിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷണം അത്യാവശ്യമാണെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. ഒറ്റപ്പെട്ട് പോയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താന്‍ സാധിച്ചിട്ടില്ല. കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. എന്നാല്‍ മരണ മുഖത്ത് നിന്നും നിരവധി ആളുകളെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിന് […]

ടാല്‍കം പൗഡറിനെതിരെ മുന്നറിയിപ്പുമായി യുഎഇ

ദുബായ്: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ടാല്‍ക്കം പൗഡറിന്‍റെ രണ്ട് ബാച്ചുകള്‍കള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം. പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. യുഎഇയിലെ അജ്മല്‍ പെര്‍ഫ്യൂം നിര്‍മ്മിക്കുന്ന അജ്മല്‍ സാക്രിഫൈസ് ഫോര്‍ ഹെര്‍ പൗഡറില്‍ വലിയ തോതില്‍ ബാക്ടീരിയ ഉള്ളതായി സൗദി ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ നടപടി. A 7867012 08/2021, A 7867068 09/2023 എന്നീ ബാച്ചുകളിലെ പൗഡറിലാണ് മനുഷ്യ ശരീരത്തിന് […]

നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍:  വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട  വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. രാജ്യംവിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് അറസ്റ്റിലാകുന്നത്. ഇന്ന് 3.30 ഓടെ നീരവ് മോദിയെ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും. വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എന്‍ഫോഴ്സ്‌മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് അപേക്ഷ […]