ഡല്‍ഹി: കൊവിഡ് ഡല്‍ഹിയെ ഒന്നടങ്കo വിഴുങ്ങി കൊണ്ടിരിക്കുകായണ്. എന്ത് ചെയ്യണമെന്നറിയാതെ മുഖ്യമന്ത്രി കെജ്‌രിവാള്‍ നിസ്സഹായനായി നില്‍ക്കുന്നു . പനി ബാധിച്ച കെജ്‌രിവാളും കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. ദിവസവും ആയിരത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്.50 ശതമാനം കൊവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ലാത്തതിനാല്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഡല്‍ഹിയില്‍ രോഗ ബാധിതര്‍ 30,000 ലേക്കും മരണം 1000ത്തിലേക്കും അടുക്കുകയാണ്. ജൂലായ് അവസാനത്തോടെ രോഗികള്‍ അഞ്ചര ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.ഈ മാസം അവസാനിക്കുമ്ബോള്‍ രോഗികള്‍ ഒരു ലക്ഷവും, ജൂലായ് 31 ആകുമ്ബോള്‍ 5.5 ലക്ഷവും ആകുമെന്നാണാണ് സര്‍ക്കാര്‍ കണക്കുകൂട്ടലുകള്‍.