Tiktok ഇത്ര അപകടകാരി ആണോ

കേന്ദ്ര സർക്കാർ രാജ സുരക്ഷയുടെ ഭാഗമായി നിരോധിക്കപ്പെട്ട അപ്ലിക്കേഷൻ കളിൽ മുൻപന്തിയിൽ നിക്കുന്ന അപ്ലിക്കേഷൻ ആണ് ടിക്ക്‌ ടോക്ക് .രാജ്യത്തു 12കോടിയോളം ആളുകൾ ആണ് അപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നത് .tiktok നിരോധിച്ചാൽ കുറെ അതികം ആളുകൾ അപ്ലിക്കേഷൻ unistall ചെയ്തു കളയുകയാണ് ഉണ്ടായത് .പക്ഷെ അങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതെ ആകുക ഇല്ല . വീഡിയോ കാണുക .

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി സുരേഷ് ​ഗോപി;’കാവല്‍’ ടീസര്‍ പുറത്ത്

‘കാവല്‍‘ ടീസര്‍ പുറത്തുവിട്ട് സുരേഷ് ​ഗോപി. രാവിലെ ഒമ്ബതിന് സോഷ്യല്‍ മീഡിയയിലാണ് ടീസര്‍ റിലീസ് ചെയ്തത്.നിഥിന്‍ രണ്‍ജിപണിക്കര്‍ ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന കാവലില്‍ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. രണ്‍ജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സായാഡേവിഡാണ് നായിക. എറണാകുളത്തും കട്ടപ്പനയിലുമായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായ കാവലിന് ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.

ഒരു ജാതിയെ അധിക്ഷേപിക്കുന്ന രീതിയിൽ പേര് നൽകി എന്ന് ആരോപിച്ചു, പട്ടരുടെ മട്ടൺകറി വിവാദമാകുന്നു

പട്ടരുടെ മട്ടൺകറി റിലീസ് ആകുന്നതിന് മുൻപേ തന്നെ ഒരു ജാതി യെ മൊത്തമായി ആക്ഷേപിക്കുന്നു എന്ന പേരിലുള്ള പരാതികൾ ആണ് പൊങ്ങി വരുന്നത് . പൊൻ മുട്ട ഇടുന്ന തട്ടാൻ എന്ന പേരിൽ ഉള്ള പടം പിന്നീട് പൊൻ മുട്ട ഇടുന്ന തറവായി മാറ്റി അത്‌ പോലെ ഇതും മറ്റേണം എന്ന് ആണ് അവരുടെ ആവിശ്യം.നിരവതി കമന്റ്‌ കളാണ് .ഈ പോസ്റ്റിൽ വന്നു കൊണ്ട് ഇരിക്കുന്നത് . ഇത് ഒരു വർഗീയതക്ക് വഴി ഒരുക്കുമോ എന്ന് ഉറ്റു […]

സംസാരം ആരോഗ്യത്തിന് ഹാനികരം, ഇനി മിണ്ടിപ്പോകരുത്, സംസാരം നിലച്ചു, കൊറിയകള്‍ വീണ്ടും അടിച്ച്‌ പിരിഞ്ഞു

ചിരിച്ച്‌ കാണിക്കുകയും മനസില്‍ പക വച്ചുകൊണ്ട് പെരുമാറുകയും ചെയ്യുന്നവരാണ് ഉത്തര കൊറിയയും ദക്ഷിണ. കൊറിയയും. വര്‍ഷങ്ങളായി തുടരുന്ന ഈ സംഘര്‍ഷം പുതിയതലങ്ങളിലേക്ക് കടക്കുകയാണ്. ദക്ഷിണ. കൊറിയയെ ശത്രുവെന്ന് വിളിച്ച ഉത്തര കൊറിയ ഇപ്പോഴിതാ ആശയവിനിമയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഇരു രാജ്യങ്ങളും തമ്മില്‍ ഫോണില്‍ ബന്ധപ്പെടില്ല. ശത്രുതയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ഉത്തരകൊറിയയുടെ പുതിയ നിലപാട്. ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സോങ്ങിലുള്ള ഒരു ലൈസന്‍ ഓഫീസിലേക്ക് വിളിക്കുന്ന ദിവസേനയുള്ള കോളുകള്‍ ഇന്ന് മുതല്‍ നിറുത്തി. 2018 ലെ ചര്‍ച്ചകള്‍ക്ക് ശേഷം […]

അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്, പകര്‍പ്പവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം

പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ആണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ജോണിന്റെ നിര്‍മാണ കമ്ബനിയായ ജെ.എ എന്റര്‍ടെയ്‌ന്‍മെന്റാവും ചിത്രം നിര്‍മിക്കുക. ”ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലിംഗ് ചിത്രമാണ് അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു..” ജോണ്‍ എബ്രഹാം […]

കൊറോണ ചൂടിൽ പട്ടരുടെ മട്ടൺ കറി

ലോക്ക് ഡൗൺ കാലത്ത് ഏവരെയും ചിരിപ്പിച്ച്‌ കൊല്ലാനായി പട്ടരുടെ മട്ടൻ കറി അണിയറയിൽ ഒരുങ്ങുകയാണ്. കാസ്കേഡ് ആഡ് ഫിലിംസിൻ്റെ ബാനറിൽ ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പട്ടരുടെ മട്ടൻ കറിയിൽ നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രമായ പട്ടരായി എത്തുന്നത്. അർജുൻ ബാബു ആണ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. രാഗേഷ് വിജയ് ആണ് ചിത്രത്തിൻ്റെ ക്യാമറ ചലിപ്പിക്കുന്നത്. ‘പട്ടർ ആദ്യമായി ഒരു മട്ടൻ കറി ഉണ്ടാക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാപശ്ചാത്തലം. നർമ്മത്തിലൂടെ പറയുന്ന ഈ […]

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. തിരുവാണ് […]

‘ട്രാന്‍സ് ‘; ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ട്രാന്‍സ്. ചിത്രത്തില്‍ ഫഹദും, നസ്രിയയും ആണ് പ്രധാന താരങ്ങള്‍. അമല്‍ നീരദ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ ജാക്‌സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, […]

കാഴ്ചകൾക്കും അപ്പുറം ഒരു അത്ഭുതം തന്നെ ആണ്.കുമ്പളങ്ങി

കുമ്പളങ്ങി നൈറ്റ്‌ എന്നാ സിനിമയിൽ കവര എന്നാ ഒരു അത്ഭുതത്തെ കുറിച്ച് അറിഞ്ഞു കാണും അത്‌ തന്നെയാണ് കുമ്പളങ്ങിലെ പ്രധാന ആകർഷണം. രാത്രിയിൽ മാത്രം കാണാൻ കഴിയുന്ന ഇത് കാണുവാൻ വിദേശത്തുനിന്നും യാത്രയെ ഇഷ്ടപ്പെടുന്നവരും ഒത്തിരി എത്തുന്നുണ്ട് .കണ്ണിന് തന്നെ ഒരു കുളിർമ നൽകുന്ന കാഴ്ച്ചയാണ് ഇതെന്ന് പറയാതെ വയ്യ കാഴ്ചകൾക്കും അപ്പുറം ഒരു അത്ഭുതം തന്നെ ആണ്

‘ഞാന്‍ മനോഹരനു’മായി സുരഭി ലക്ഷ്മിയും സുധി കോപ്പയും! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ താരങ്ങള്‍!

ഞാന്‍ മനോഹരന്‍, തന്‍രെ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ സുരഭി ലക്ഷ്മി. സുധി കോപ്പയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആ മകന്റെ സ്വപ്‌നങ്ങളും അതിമനോഹരമായി വരച്ചുകാണിക്കുന്ന ചിത്രമാണിത്. മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്‌ജനും മകനായി മാസ്‌റ്റര്‍ ആദിഷും അഭിനയിക്കുന്നു. ശാരീരികമായ പരിമിതികള്‍ ഒരുവന്റെ സ്വപ്‌നങ്ങളുടെയോ കഴിവിന്റേയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ചിത്രം. എല്ലാം തികഞ്ഞവര്‍ […]