പുത്തന്‍ മോഡല്‍ ഡ്യുക്കാറ്റി പാനിഗാലെ V4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പ്രമുഖ ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി 2021 മോഡല്‍ പാനിഗാലെ V4 സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. 23.50 ലക്ഷം രൂപയാണ് എക്സ്‌-ഷോറൂം വില ആരംഭിക്കുന്നത് എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്ന-സ്പെക്ക് ‘S’ ട്രിമിന് 28.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. . 2020 -ല്‍ ഇന്ത്യയില്‍ ഇറക്കിയ പാനിഗാലെ V2 വിനെക്കാള്‍ ഉയര്‍ന്നതാണ് പാനിഗാലെ V4.

ബി‌എസ്6 കംപ്ലയിന്റ് 1,103 സിസി V4 ഡെസ്മോസെഡിസി സ്ട്രേഡേല്‍ എഞ്ചിനാണ്2021 പാനിഗാലെ V4 ന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 13,000 rpm -ല്‍ 211 bhp കരുത്തും 9,500 rpm -ല്‍ 124 Nm ടോര്‍ഖും ഉല്‍‌പാദിപ്പിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍ എന്നും കമ്ബനി പറയുന്നു.

prp

Leave a Reply

*