ഓഹരി വിപണി ആരംഭം നേട്ടത്തോടെ; നിഫ്റ്റി 15,750ന് മുകളില്‍

മുംബൈ: ഓഹരി വിപണിയില്‍ പ്രതീക്ഷ ഉയരുന്നു. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 56 പോയന്റ് ഉയര്‍ന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തില്‍ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി ബാങ്ക് സൂചിക 0.4ശതമാനം നഷ്ടത്തിലാണ്. പതിവുപോലെ ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും 0.5ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

സെക്ടറല്‍ സൂചികകളില്‍ പ്രതികരണം സമ്മിശ്രമാണ്. സിപ്ല, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഡിവീസ് ലാബ്, എസ്ബിഐ, ടാറ്റമോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ഗെയില്‍ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെല്‍ത്ത്‌കെയര്‍, സ്റ്റാര്‍ സിമെന്റ് തുടങ്ങി 37 കമ്ബനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

prp

Leave a Reply

*