ചെന്നൈ: അഞ്ച് മാസത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടും ഐ.പി.എല്‍. ക്രിക്കറ്റിന്റെ ആവേശം.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 14-ാം സീസണിലെ ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളിലും ഓണ്‍ലൈനായി ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഹാട്രിക്ക് കിരീടമാണു ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നായകന്‍ […]
Category: cricket
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ വനിതകളുടെ പരിമിത ഓവര്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ മിത്താലി രാജും ടി20 സ്ക്വാഡിനെ ഹര്‍മ്മന്‍പ്രീത് കൗറും നയിക്കും. ഏകദിന സ്ക്വാഡില്‍ യാസ്തിക ഭാട്ടിയയ്ക്കും ശ്വേത വര്‍മ്മയ്ക്കും ആദ്യമായി അവസരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഏഴു മുതല്‍ 17 വരെയാണ് ഏകദിന പരമ്ബര നടക്കുന്നത്. ടി20 മത്സരങ്ങള്‍ മാര്‍ച്ച് 20, 21, 23 തീയ്യതികളില്‍ അരങ്ങേറും.
സച്ചിനെ തോളിലേറ്റിയതും വോണിനു കീഴില്‍ IPL ല്‍ അരങ്ങേറിയതും കുറിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച് യൂസുഫ് പത്താന്‍
ഓള്‍റൗണ്ടര്‍ യൂസുഫ് പത്താന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് വെടിക്കെട്ട് ബാറ്റ്സ്മാനും സ്പിന്നറുമായ യൂസുഫ് കളി മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും ഇന്ത്യ ജേതാക്കളായപ്പോള്‍ യൂസുഫ് ടീമിലുണ്ടായിരുന്നു. പാകിസ്താനെതിരേ ഇന്ത്യ അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്ത ടി20 ലോകകപ്പ് ഫൈനലില്‍ ഗൗതം ഗംഭീറിന്റെ ഓപ്പണിങ് പങ്കാളിയായിരുന്നു അദ്ദേഹം. എട്ടു ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 15 റണ്‍സാണ് […]
ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സിനെ വെല്ലുവിളിച്ച് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്
കൊച്ചി: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ധോണിയുടെ ഇഴഞ്ഞു പോകുന്ന പ്രകടനത്തെ കുറിച്ച് ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകം ‘ഓണ്‍ ഫയറി’ലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരം ശ്രീശാന്ത് രംഗത്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്കോര്‍ പിന്തുടരുമ്ബോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നുവെന്ന് സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനാണ് ശ്രീശാന്ത് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയൊരിക്കല്‍ കൂടി ധോണിക്കെതിരെ താങ്കള്‍ക്ക് പന്തെറിയേണ്ടിവരരുതേ എന്നാണ് ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന.അങ്ങനെ സംഭവിച്ചാല്‍ ധോണി നിങ്ങളുടെ കരിയര്‍ […]
ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് കൊറോണ ലക്ഷണങ്ങള്‍; പാകിസ്താന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവെച്ചു
ലാഹോര്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്‌സ് ഹെയ്ല്‍സ് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനു പിന്നാലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) നിര്‍ത്തിവെച്ചു. ഹെയ്ല്‍സ് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി മുന്‍ പാക് ക്യാപ്റ്റനും കമന്റേറ്ററുമായ റമീസ് രാജ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. താരം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പി.എസ്.എല്‍ സെമിയും ഫൈനലും നടക്കാനിരിക്കെയാണ് കോവിഡ്-19 ഭീതിയെ തുടര്‍ന്ന് ഇപ്പോള്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ കളിച്ചിരുന്ന ഒരു വിദേശ താരം കൊറോണ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ […]
പതിനാറുകാരി ഷെഫാലി വര്‍മ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നാമത്
ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാമത്. ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് രണ്ടാമത്. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്. നാല് മത്സരങ്ങളിലായി 161 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. ഐസിസിയുടെ ഏതെങ്കിലും ഒരു റാങ്കിങ്ങിലെ ആദ്യ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ഇതോടെ മാറിയിരിക്കുകയാണ് ഷെഫാലി. 19 സ്ഥാനങ്ങള്‍ കയറിയാണ് ഷെഫാലിയുടെ […]
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വി; 10 വിക്കറ്റ് വിജയവുമായി ന്യൂസിലാന്റ്
വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 10 വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ വെറും 8 റണ്‍സ് ലീഡ് നേടിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സ് 1.4 ഓവറില്‍ നേടി ന്യൂസിലാന്റ് ജയം സ്വന്തമാക്കുകയായിരുന്നു. കിവീസിനായി രണ്ടാം ഇന്നിംഗ്‌സില്‍ ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് വീതം വീഴ്ത്തി. പരമ്ബരയില്‍ കിവീസ് 1-0ന് മുന്നിലെത്തി. സ്‌കോര്‍; 165 & 191, ന്യൂസിലന്‍ഡ്: 348 & 9/0 നാലു വിക്കറ്റിന് 144 റണ്‍സ് […]
രോഗം മാറി വീട്ടിലെത്തിയ രോഗിക്ക് 10 ദിവസത്തിന് ശേഷം വീണ്ടും ‘കൊറോണ’
ഒരു മുന്‍ കൊറോണാവൈറസ് രോഗി ആശുപത്രി വാസം പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തി പത്താം നാള്‍ വീണ്ടും പോസിറ്റീവായി മാറിയത് ആശങ്കയാകുന്നു. രോഗമുക്തി നേടി മടങ്ങിയവര്‍ അപകടകാരികളായ വൈറസിനെ ഉള്ളില്‍ കൊണ്ടുനടക്കുന്നതായാണ് ആശങ്ക ഉയരുന്നത്. ഒരു ചൈനീസ് നഗരത്തില്‍ നിന്നും ഈ മാസം ആദ്യം ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗി സ്വയം ക്വാറന്റൈന്‍ ചെയ്ത് താമസിക്കവെയാണ് വൈറസ് തിരിച്ചറിഞ്ഞത്. പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ രോഗമുക്തി സ്ഥിരീകരിച്ച് രോഗിയെ തിരിച്ചയച്ചെന്ന സംശയമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. ചൈനയിലെ സിഷ്വാന്‍ പ്രവിശ്യയിലെ ചെങ്ക്ഡുവിലാണ്‌ഈ വ്യക്തി താമസിക്കുന്നത്. […]
രാജ്യാന്തര ക്രിക്കറ്റില്‍ 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി വിരാട് കോഹ്ലി
ഇന്ത്യക്ക് വേണ്ടി 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ വിരാട് കോഹ്ലിക്ക് ആയി. ഇന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അശ്വിന്റെ പന്തില്‍ ഹെന്‍റി നിക്കോള്‍സ് നല്‍കിയ ക്യാച്ച് കൈക്കലാക്കിയതോടെയാണ് കോഹ്ലി ഈ അപൂര്‍വ്വ നേട്ടത്തില്‍ എത്തിയത്. 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരം മാത്രമാണ് വിരാട് കോഹ്ലി. ഇതിനു മുമ്ബ് രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മാത്രമെ ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളൂ. 334 ക്യാച്ചുകള്‍ കൈക്കലാക്കിയിട്ടുള്ള രാഹുല്‍ ദ്രാവിഡ് ആണ് ഈ ലിസ്റ്റില്‍ മുന്നില്‍ ഉള്ളത്. […]
‘ഒരു രാജ്യത്തിന്റെ ചുമലിലേറി’യ സച്ചിന് ലോറസ് പുരസ്‌കാരം; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍
ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്. 2011 ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം. ‘ഒരു രാജ്യത്തിന്റെ ചുമലില്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ […]