പതിനാറുകാരി ഷെഫാലി വര്‍മ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നാമത്

ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാമത്. ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് രണ്ടാമത്.

ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്. നാല് മത്സരങ്ങളിലായി 161 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. ഐസിസിയുടെ ഏതെങ്കിലും ഒരു റാങ്കിങ്ങിലെ ആദ്യ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ഇതോടെ മാറിയിരിക്കുകയാണ് ഷെഫാലി. 19 സ്ഥാനങ്ങള്‍ കയറിയാണ് ഷെഫാലിയുടെ നേട്ടമെന്നതും പ്രത്യേകതയാണ്.

പുരുഷന്മാരിലോ വനിതകളിലോ മറ്റൊരു ഇന്ത്യന്‍ താരവും പതിനാറാം വയസില്‍ ഒന്നാം റാങ്കിലെത്തിയിട്ടില്ല. ടി20 ലോകകപ്പിലെ നാലു മത്സരങ്ങളിലും ഇന്ത്യയ്ക്കുവേണ്ടി വമ്ബന്‍ ബാറ്റിങ് പ്രകടനമാണ് ഷെഫാലി പുറത്തെടുത്തത്

prp

Leave a Reply

*