വിപണിമൂല്യത്തില്‍ ഏഴു ലക്ഷം കോടി കടന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്

മുംബൈ: ഏഴു ലക്ഷം കോടി വിപണി മൂല്യം മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്ബനിയായി എച്ച്‌ഡിഎഫ്‌സി ബാങ്ക്. വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെയാണ് ബാങ്കിന്റെ വിപണിമൂല്യം 100 ബില്യണ്‍ ഡോളര്‍ മറികടന്നത്. വിപണിമൂല്യത്തിന്റെകാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നിലുള്ളത്. 140.74 ബില്യണ്‍ ഡോളര്‍. പിന്നില്‍ 114.60 ബില്യണ്‍ ഡോളറുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്)ഉണ്ട്. ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍പ്രകാരം ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്ബനികളുടെ പട്ടികയില്‍ 110ാം സ്ഥാനമാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിനുള്ളത്. 100 ബില്യണ്‍ ഡോളറിലേറെ വിപണിമൂല്യമുള്ള 109 കമ്ബനികളാണ് പട്ടികയിലുള്ളത്. ബാങ്കുകളുടെമാത്രം മൂല്യം വിലയിരുത്തുകയാണെങ്കില്‍ […]

ജിഎസ്ടി നിരക്കുകള്‍ കൂട്ടുന്നു; അവശ്യവസ്തു വില ഉയരും

ന്യൂഡല്‍ഹി: രാജ്യം സാമ്ബത്തിക പ്രയാസത്തില്‍ നട്ടംതിരിയുന്നതിനിടെ ചരക്കു സേവന നികുതി നിരക്കുകള്‍ കൂട്ടാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അധിക വരുമാനം ലക്ഷ്യമിട്ട് നികുതി ഘടന പുനസംഘടിപ്പിക്കാനാണ് കൗണ്‍സില്‍ ഒരുങ്ങുന്നത്. നിലവിലെ അഞ്ചു ശതമാനത്തിന്റെ സ്ലാബ് ആറു ശതമാനമാക്കി പുതുക്കി നിശ്ചയിക്കുമെന്നാണ് സൂചനകള്‍. ഇതുവഴി സര്‍ക്കാരിന് പ്രതിമാസം ആയിരം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിലവില്‍ ജിഎസ്ടി സ്ലാബുകള്‍. അവശ്യവസ്തുക്കള്‍, ഭക്ഷ്യ ഇനങ്ങള്‍, […]

മുദ്രാ ലോണുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍.ബി.ഐ

മുംബൈ: മുദ്ര ലോണിന്മേല്‍ നിയന്ത്രണം. പലരും വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തി മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്ന നിലപാടിലാണ് ആര്‍ബിഐ ഇപ്പോള്‍. മുദ്ര വായ്പയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്ബത്തിക വര്‍ഷം 2.9 കോടി പേര്‍ക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വിതരണം ചെയ്തത്. മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം […]

99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കള്ളപ്പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായി അസാധുവാക്കിയ 500,​ 1000 രൂപ നോട്ടുകളില്‍ ​ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 2016 നവംബര്‍ എട്ടിന് അര്‍ദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവായത്. 10,​720 കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തിയില്ല. തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് […]

ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി; ബാങ്കിംഗ്, മെറ്റല്‍ വിപണികള്‍ വന്‍ നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നഷ്ടത്തില്‍. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.  സെന്‍സെക്സ് 1015 പോയിന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയിന്‍റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് കൂപ്പുകുത്തിയതാണ് ഏഷ്യന്‍ വിപണികളിലും കനത്ത ഇടിവുണ്ടാകാന്‍ കാരണം. കനത്ത വില്‍പന സമ്മര്‍ദമാണ് വിപണികളെ പിടിച്ചുകുലുക്കിയിരിക്കുന്നത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില പത്തുശതമാനം കൂപ്പുകുത്തി. ആക്സിസ് ബാങ്ക്, […]

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് ബാധ്യതയായിരിക്കുകയാണ്. സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.      സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വികസന പരിപാടികളാണ് ഇനി ആവശ്യം. ജിഎസ്ടി വഴി കേരളത്തിന് നേട്ടമുണ്ടാകും. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചതായും അവര്‍ പറഞ്ഞു,  

എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ശേഖരിച്ചത് 1771 കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് ഇനത്തിലാണ് എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്. 2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്‍റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്‍റെ പാതിയോളം വരുമിത്. 2016 മുതല്‍ […]

കുറഞ്ഞ ചെലവില്‍ മോട്ടോ സ്മാര്‍ട്ട്‌ ഫോണുകള്‍ സ്വന്തമാക്കാം

1000o  രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ പരിചയപ്പെടുത്തി മോട്ടോ രംഗത്തുവന്നിരിക്കുകയാണ്. Motorola Moto G (3rd Gen), Motorola Moto E3 Power, Motorola Moto E4, Motorola Moto C, Motorola Moto G4 എന്നീ മോഡലുകളാണ് മോട്ടോ പരിചയപ്പെടുത്തുന്നത്.  Motorola Moto G (3rd Gen)  മോട്ടോയുടെ എക്കാലത്തെയും മികച്ച മോഡലുകളില്‍ ഒന്നാണ് Motorola Moto G. 5 ഇഞ്ചിന്‍റെ ഡിസ്പ്ലേയോട്  കൂടിയ ഫോണില്‍ 13 എംപി മുന്‍ ക്യാമറ, 5 എംപിയുടെ പിന്‍ ക്യാമറ എന്നിവയാണുള്ളത്. 5800 രൂപ മുതല്‍  ഇത് ഓണ്‍ലൈന്‍ ഷോപ്പുകളില്‍ […]

സ്വര്‍ണവില കൂടി

കൊച്ചി:  സ്വര്‍ണ്ണ വില ഉയര്‍ന്നും താഴ്ന്നും കൊണ്ടിരിക്കുകയാണ്. സ്വര്‍ണ വില ഇന്ന് പവന് 80 രൂപവര്‍ധിച്ചു. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്. 22,000 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുട്ടികളുടെ വസ്ത്രങ്ങളിലേയും ഡയപ്പറുകളിലേയും ബട്ടന്‍സുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. ചൊവ്വാഴ്ചയും നെടുമ്പാശേരിയില്‍ കസ്റ്റംസ് ഒരു കിലോ സ്വര്‍ണം പിടികൂടിയിരുന്നു.