തിരുവനന്തപുരം: സ്പ്രിംങ്ക്ളര്‍ കരാറില്‍ വീഴ്ചകളുണ്ടായെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. കരാറിന് മുന്‍പ് നിയമസെക്രട്ടറിയോട് ഉപദേശം തേടാഞ്ഞത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നും വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാറിന് സംവിധാനമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധവന് നമ്ബ്യാര്‍, ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 1.84 ലക്ഷം പേരുടെ വിവരങ്ങളാണ് സ്പ്രിംങ്കളറില് ലഭ്യമായത്. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ സഹായിച്ചത് സ്പ്രിംങ്കളറാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് കരാറില്‍ ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്പ്രിംങ്ക്ളറിന് […]
Category: Business-news
തദ്ദേശീയമായി നിര്‍മിച്ച ആന്റി സബ്മറൈന് യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി ഇന്ന് നാവികസേനയുടെ ഭാഗമാകും
വിശാഖപട്ടണം: തദ്ദേശീയമായി നിര്‍മിച്ച ആന്റി സബ്മറൈന് യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി ഇന്ന് നാവികസേനയുടെ ഭാഗമാകും. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങില്‍ കരസേന മേധാവി എം.എം. നരവന ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രോജക്ട് 28ന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച നാല് ആന്റി സബ്മറൈന് യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് ഐഎന്‍എസ് കവരത്തി. മുങ്ങിക്കപ്പലുകള്‍ വരെ തകര്‍ക്കാന്‍ ശേഷിയുണ്ടെന്നതാണ് ഐഎന്‍എസ് കവരത്തിയുടെ സവിശേഷത. നാവികസേനയുടെ കീഴിലുളള ഡിസൈന്‍ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് […]
പഞ്ചറൊട്ടിച്ചുനല്കാന് വൈകി; തൃശൂരില്‍ കടയുടമയെ ഗുണ്ടാസംഘം വെടിവച്ചു
തൃശൂര്‍: പഞ്ചര്‍ ഒട്ടിച്ചുനല്കാത്തതിന്റെ ദേഷ്യത്തില്‍ തൃശൂരില്‍ ടയര്‍കട ഉടമയെ ഗുണ്ടാസംഘം വെടിവച്ചു. കൂര്‍ക്കഞ്ചേരിക്ക് സമീപം ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാലിന് വെടിയേറ്റ കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലെ ഷഫീഖ്, ഡിറ്റോ, ഷാജന് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഉണ്ടകളും പിടിച്ചെടുത്തു. കടയുടമയുമായി പ്രതികള്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നു എന്നും അതിന് പ്രതികാരം വീട്ടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. നാലുദിവസം മുമ്ബ് പ്രതികള്‍ പഞ്ചറൊട്ടിക്കാന്‍ കടയില്‍ […]
കോണ്‍ഗ്രസിനെതിരായ പരാമര്‍ശം വിനയായി; മാപ്പുപറഞ്ഞ് ഖുശ്ബു
ചെന്നൈ: കോണ്‍ഗ്രസ് മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിയാണെന്ന പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നടി ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം പ്രതികരിക്കവേയാണ് വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവന മാനസിക വളര്‍ച്ചയില്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ 30ഓളം പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുമായി ഖുശ്ബു എത്തിയത്. തിടുക്കത്തിലുള്ള പ്രതികരണത്തിനിടയില്‍ സംഭവിച്ച പ്രസ്താവനയില്‍ മാപ്പുപറഞ്ഞ ഖുശ്ബു ഇനി ആവര്‍ത്തിക്കില്ലെന്നും പ്രസ്താവിച്ചു. ”ഞാന്‍ കോണ്‍ഗ്രസില്‍ ആറ് വര്‍ഷക്കാലം ഉണ്ടായിരുന്നു. ഞാന്‍ […]
ആ സുന്ദരനാദം നിലച്ചു; എസ്.പി. ബാലസുബ്രഹ്മണ്യം വിടവാങ്ങി
ചെന്നൈ: പ്രശസ്ത ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ ഓഗസ്റ്റ് അഞ്ച് മുതല്‍ അദ്ദേഹം എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നീട് കോവിഡ് ഭേദമായിരുന്നു. ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ വഷളാകുകയായിരുന്നു. 1946 ജൂണ്‍ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്പിബിയുടെ ജനനം. 1966ല്‍ പുറത്തിറങ്ങിയ ശ്രീശ്രീശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അദ്ദേഹം ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. […]
അല്‍ ഖായിദ ഭീകരന് മുര്‍ഷിദ് ഹസനെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി : അല്‍ ഖായിദ ഭീകരന് എന്ന് സംശയിക്കുന്ന മുര്‍ഷിദ് ഹസനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് എറണാകുളം പാതാളത്തെ വീട്ടില്‍ എന്‍ഐഎ എത്തിയത്. മുര്‍ഷിദിനെ പിടികൂടിയശേഷം മുറിയിലും വീട്ടിലും വ്യാപക തിരച്ചില്‍നടത്തി. മുര്‍ഷിദ് ഹസന് ഉള്‍പെടെ മൂന്നു പേരെയാണ് എന്‍ഐഎയുടെ കേരളത്തില്‍ നിന്നു പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന് എന്നിവരാണ് മറ്റു രണ്ടു പേര്. എന്‍ഐഎ പിടികൂടിയവര്‍ പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. ഭീകരവാദ നിലപാടുള്ള സൈറ്റുകള്‍ ഇവര്‍ തിരയുന്നത് […]
താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു
ന്യൂഡല്‍ഹി: അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നു. കോവിഡിനെ തുടര്‍ന്നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചിരുന്നത്. സെപ്തംബര്‍ 21 നാണ് തുറക്കുന്നത്. താജ്മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളു. ടിക്കറ്റ് കൗണ്ടറിനു പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് താജ്മഹലും ആഗ്ര കോട്ടയും തുറന്ന് […]
ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: ഭരണ- സൈനിക ഉന്നതതല പ്രതിനിധികളുടെ യോഗം ഇന്ന്; ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ വിലയിരുത്തും
ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശ്ശന നിലപാട് എടുക്കാന്‍ ഒരുങ്ങി പ്രതിരോധ വകുപ്പ്. സൈനിക- ഭരണ മേഖലയിലെ ഉന്നതതല പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം ലഡാക്ക് അതിര്‍ത്തിയിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും, പ്രതിരോധ വകുപ്പിന്റേയും വിദേശകാര്യവകുപ്പിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലേയും നിലവിലെ സ്ഥിതി […]
അതിര്‍ത്തി പ്രശ്നം; സൈന്യം സര്‍വ സജ്ജമെന്ന് ബിപിന്‍ റാവത്ത്
സൈന്യം സര്‍വ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ – ചൈന സംഘര്‍ഷം സംബന്ധിച്ച പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാന്‍ സൈന്യം സര്‍വസജ്ജമാണെന്നും റാവത്ത് പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടയാലും അതിന് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
“ഭീകര സംഘടനകള്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം” : പാകിസ്ഥാനെതിരെ സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും അമേരിക്കയും
പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ രാജ്യമെത്രയും പെട്ടെന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും.2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെയും 2016 ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും കുറ്റവാളികളെ സംരക്ഷിച്ചു നിര്‍ത്താതെ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യയും യു.എസും സംയുക്തമായി പ്രസ്താവിച്ചു.17 -മത്തെ ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ സമിതി യോഗത്തിലാണ് ഇരു രാജ്യങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒളിഞ്ഞും തെളിഞ്ഞും തീവ്രസംഘടനകളെ സഹായിക്കുന്ന രാജ്യമാണ് പാകിസ്ഥാന്.അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കര്‍-ഇ -ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ തീവ്രസംഘടനകളെയുള്പ്പെടെ നിയമത്തിനു മുമ്ബില്‍ […]