തിരുവനന്തപുരം: സ്പ്രിംങ്ക്ളര്‍ കരാറില്‍ വീഴ്ചകളുണ്ടായെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. കരാറിന് മുന്‍പ് നിയമസെക്രട്ടറിയോട് ഉപദേശം തേടാഞ്ഞത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നും വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാറിന് സംവിധാനമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധവന് നമ്ബ്യാര്‍, ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
1.84 ലക്ഷം പേരുടെ വിവരങ്ങളാണ് സ്പ്രിംങ്കളറില് ലഭ്യമായത്. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ സഹായിച്ചത് സ്പ്രിംങ്കളറാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് കരാറില്‍ ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്പ്രിംങ്ക്ളറിന് ലഭ്യമായ 1.84 ലക്ഷം പേരുടെ ഡേറ്റ 10 ദിവസത്തിനകം സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റി. എന്നാല്‍ ഡേറ്റ ചോര്‍ച്ചയുണ്ടായെന്നും പക്ഷെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും സമതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്പ്രിംങ്ക്ളര്‍ വിവാദത്തെ തുടര്‍ന്ന് അന്വേഷണ സമിതിയെ സര്‍ക്കാര്‍ തന്നെയാണ് നിയോഗിച്ചത്. കഴിഞ്ഞ ദിവസമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.