ബ്രിസ്ബെയ്ന് > ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില് 328 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ നാലാം ദിനം മത്സരം അവസാനിക്കുമ്ബോള് വിക്കറ്റ് നഷ്ടമില്ലാതെ നാലു റണ്സെന്ന നിലയില്. നാലാം ദിനം 23 ഓവറുകളോളം ബാക്കിനില്ക്കേ മഴമൂലം കളി അവസാനിപ്പിക്കുകയായിരുന്നു. അവസാന ദിനമായ നാളെ 10 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയ്ക്ക് ജയത്തിലേക്ക് 324 റണ്സ് കൂടി വേണം. നാലു റണ്സുമായി രോഹിത് ശര്മയും റണ്ണൊന്നുമെടുക്കാതെ ശുഭ്മാന് ഗില്ലുമാണ് ക്രീസില്. നേരത്തെ രണ്ടാം ഇന്നിങ്സില് അഞ്ചു വിക്കറ്റ് വീഴ്ത്തിയ […]
Category: Sports
‘ടീം മാന്‍’ മുംബൈയുടെ സൂര്യകുമാര്‍ യാദവിെന്റ ത്യാഗത്തെ വാഴ്ത്തി ആരാധകര്‍
ദുബൈ: മാന്യന്‍മാരുടെ കളിയാണ് ക്രിക്കറ്റെന്ന് പൊതുവെ പറയപ്പെടാറുണ്ട്. അതുപോലെ തന്നെ ത്യാഗികളുടെയും കൂടി കളിയാണ് ക്രിക്കറ്റ്. ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ആ മത്സരത്തില്‍ തെന്റ പെരുമാറ്റം കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ ഒരുവനുണ്ട്. സുര്യകുമാര്‍ യാദവ്. 157 റണ്‍സ് ചേസ് ചെയ്യവേ 11ാം ഓവറില്‍ ആശയക്കുഴപ്പത്തിെന്റ പേരില്‍ മുംബൈക്ക് വിക്കറ്റ് നഷ്ടമായ വേളയിലാണത്. സ്ട്രൈക്കിലുണ്ടായിരുന്ന രോഹിത് ശര്‍മ സിംഗിള്‍ എടുക്കാനായി ഓടിത്തുടങ്ങി. എന്നാല്‍ സൂര്യകുമാര്‍ ഓടാന്‍ നില്‍ക്കാതെ തിരികെ […]
ബെയ്‌ലിന്റെ വരവ് ടോട്ടനം ഇന്ന് പ്രഖ്യാപിച്ചേക്കും! തന്റെ കഴിവുകളെ വീണ്ടും ലോകത്തിന് മുന്‍പില്‍ കാണിക്കാന്‍ ലക്ഷ്യം വച്ച് ബെയ്ല്‍
ബെയ്‌ലിന്റെ വരവ് ടോട്ടനം ഇന്ന് പ്രഖ്യാപിച്ചേക്കും. മെഡിക്കല്‍ പൂര്‍ത്തിയാക്കി ബെയ്ല്‍ പഴയ ക്ലബിലേക്ക് മടങ്ങാന്‍ ഒരുങ്ങി കഴിഞ്ഞു. ബെയ്‌ലിന്റെ വരവോടെ ലിവര്‍പൂളിന്റേത് പോലെ കരുത്തുറ്റ മുന്നേറ്റ നിര ടോട്ടന്നത്തിലും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സണ്‍, കെയിന്‍, ബെയ്ല്‍, ഡെലെ അലി എന്നിവര്‍ മുന്നേറ്റ നിരയിലേക്ക് എത്തുമ്ബോള്‍ കടലാസില്‍ കരുത്ത് കാണിക്കുന്നുണ്ട് ടോട്ടനം. അത് കളിക്കളത്തിലേക്ക് എത്തിക്കാനാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 2013ലാണ് ബെയ്ല്‍ പ്രീമിയര്‍ ലീഗ് വിടുന്നത്. ഏഴ് വര്‍ഷം ബെര്‍ണാബ്യുവില്‍ തുടര്‍ന്ന ബെയ്‌ലിന് നേട്ടങ്ങള്‍ ഏറെ സ്വന്തമാക്കാനായെങ്കിലും […]
IPL 2020| റെയ്നയുടെ അഭാവം കനത്ത നഷ്ടം തന്നെ; എങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സ് ശക്തരാണ്: ഷെയ്ന്‍ വാട്സണ്‍
സുരേഷ് റെയ്നയുടെ പിന്മാറ്റം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച് ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍. റെയ്നയ്ക്ക് പകരക്കാരനെ കണ്ടെത്തുക ശ്രമകരമായ ജോലിയാണെന്നും വാട്സണ്‍ പറയുന്നു. എങ്കിലും മറ്റ് ടീമുകളെ പോലെ ചെന്നൈ സൂപ്പര്‍ കിങ്സും ശക്തര്‍ തന്നെയാണെന്നും വാട്സണ‍്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ചെന്നൈക്കൊപ്പമുണ്ടായിരുന്ന താരമാണ് വാട്സണ്‍. റെയ്നയുടെ അഭാവം അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ടീമിലെ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഇത് സുവര്‍ണാവസരമാണെന്നും വാട്സണ്‍ കരുതുന്നു. മുരളി വിജയിയെ പോലുള്ള ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് വാട്സണ്‍ വിലയിരുത്തുന്നത്. കൂടുതല്‍ […]
ഐ.പി.എല്ലില്‍ ആദ്യ മത്സരങ്ങള്‍ക്ക് മല്ലിംഗയില്ല; മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി
കൊളംബോ: ഐ.പി.എല്ലില്‍ അഞ്ചാം കിരീടവുമായി യു.എ.യിലെത്തിയ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. തങ്ങളുടെ സൂപ്പര്‍ ബൗളര്‍ ലെസിത് മല്ലിംഗ ആദ്യ മത്സരങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. പിതാവിെന്റ അസുഖവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ശ്രീലങ്കന്‍ താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കാത്തത്. യു.എ.ഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് കുട്ടിക്രിക്കറ്റിെന്റ വമ്ബന്‍ പോര് അരങ്ങേറുന്നത്. മുംബൈയടക്കമുള്ള ടീമുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ച 37 വയസ്സ് തികയുന്ന മല്ലിംഗ മുംബൈയുടെ തുറപ്പുചീട്ടുകളില്‍ മുന്‍പന്തിയിലുള്ളയാളാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ […]
കോഴിക്കോേട്ടക്കില്ല, ബ്ലാസ്റ്റേഴ്സിെന്റ തട്ടകം കൊച്ചിതന്നെ
കോഴിക്കോട് : അഭ്യഹങ്ങള്‍ക്ക് പരിസമാപ്തി. കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. ബ്ലാസ്റ്റേഴ്സിെന്റ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി കോഴിക്കോട് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ പ്രദീപ് കുമാര്‍ എം.എല്‍.എയും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബിെന്റ പ്രതികരണം. ബ്ലാസ്റ്റേഴ്സ് ഉടന്‍ ഇവിടെ കളിക്കില്ലെന്ന് കോഴിക്കോട്…
കലൂര്‍ സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് വേദിയാക്കണമെന്ന ആവശ്യവുമായി കെസിഎ
കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റും സ്റ്റേഡിയം ക്രിക്കറ്റ് വേദി കൂടി ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്‌റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ആവശ്യപ്പെട്ടു. ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേര്‍സ് ഫുട്ബോള്‍ ടീം കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആവശ്യവുമായി വീണ്ടും കെസിഎ രംഗത്തെത്തിയിരിക്കുന്നത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. […]
ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹമെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍താരം
അര്‍ജന്റീനന്‍ ഫുട്ബോളിന് വലിയൊരു പ്രതീക്ഷയാണ് പൗലോ ഡിബാല. ഇരുപത്തിയാറാം വയസില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ യുവന്റസിന്റെ പത്താം നമ്ബര്‍ ജേഴ്സിയില്‍ കളത്തിലിറങ്ങുമ്ബോഴും തന്റെ കരിയറില്‍ ഇനിയും വലുത് വരാനിരിക്കുന്നുണ്ടെന്ന് ഡിബാല പ്രതീക്ഷിക്കുന്നു. സ്പാനിഷ് വമ്ബന്മാരായ ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കണം എന്നതാണ് അര്‍ജന്റീനന്‍ താരത്തിന്റെ വലിയൊരു ആഗ്രഹം. ഈ ആഗ്രഹം തുറന്നുപറയാന്‍ ഡിബാല ഒട്ടും മടി കാണിച്ചതുമില്ല. “ലോകമെമ്ബാടും അറിയപ്പെടുന്ന ഒരു വലിയ ടീമാണ് ബാഴ്സലോണ. മെസിയുടെ അവര്‍ കൂടുതല്‍ ഉയരങ്ങളെത്തി. ബാഴ്സലോണയില്‍ കളിക്കാന്‍ സാധിക്കുന്നത് […]
ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സിനെ വെല്ലുവിളിച്ച് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്
കൊച്ചി: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ധോണിയുടെ ഇഴഞ്ഞു പോകുന്ന പ്രകടനത്തെ കുറിച്ച് ബെന്‍ സ്റ്റോക്സ് എഴുതിയ പുസ്തകം ‘ഓണ്‍ ഫയറി’ലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരം ശ്രീശാന്ത് രംഗത്ത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്കോര്‍ പിന്തുടരുമ്ബോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നുവെന്ന് സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനാണ് ശ്രീശാന്ത് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയൊരിക്കല്‍ കൂടി ധോണിക്കെതിരെ താങ്കള്‍ക്ക് പന്തെറിയേണ്ടിവരരുതേ എന്നാണ് ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന.അങ്ങനെ സംഭവിച്ചാല്‍ ധോണി നിങ്ങളുടെ കരിയര്‍ […]
ലോക്ക്ഡൗണ്‍ ചിലരുടെയൊക്കെ മനോനില തെറ്റിച്ചു; ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിച്ച് സാക്ഷി
ക്രിക്കറ്റില്‍ നിന്ന് ധോണിയുടെ മടങ്ങിവരവ് ലോക്ക്ഡൗണ്‍ കാലത്തും വലിയ ചര്‍ച്ച വിഷയം തന്നെയാണ്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച നായകന്‍ കഴിഞ്ഞ ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന കണക്ക് കൂട്ടല്‍ കൊറോണ വൈറസും അസ്ഥാനത്താക്കിയതോടെ ധോണിയുടെ മടങ്ങിവരവും വിരമിക്കലും വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്. അതിനിടയിലാണ് #DhoniRetires (ധോണി വിരമിക്കുന്ന) എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെണ്ടിങ്ങാകുന്നത്. നിരവധി ആളുകളാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തതും. […]