ബിവറേജില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുറത്തിറക്കി ബിവറേജസ് കോര്‍പറേഷന്‍

തിരുവനന്തപുരം : ബിവറേജില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കി ബിവറേജസ് കോര്‍പറേഷന്‍. തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്നും മദ്യം വാങ്ങി കഴിഞ്ഞും അതിനു മുമ്ബും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച്‌ വേണം വരാന്‍. മാത്രവുമല്ല പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ […]

പ്രളയ ഫണ്ട് തട്ടിപ്പ്; എല്ലാ പ്രതികളുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവായി. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി.കലാം പാഷയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കൂടുതല്‍ വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന അന്വേഷണം തുടരുകയാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മൂന്ന്, നാല്, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഒന്നാം പ്രതി വിഷ്ണു പ്രസാദ്, ആറാം പ്രതി നിതിന്‍, […]

കൊറോണ വ്യാപനം: സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള റൂം റിസര്‍വേഷന്‍ ഒഴിവാക്കി

തിരുവനന്തപുരം: ( 17.03.2020) തലസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള റൂം റിസര്‍വേഷന്‍ ഒഴിവാക്കി. ഗവര്‍ണര്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, എം പിമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ അതിഥികള്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ് മുറി നല്‍കുന്നത്. കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള മുറി റിസര്‍വേഷനില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം ഏര്‍പെടുത്തിയതായി സ്റ്റേറ്റ് പ്രോട്ടോകോള്‍ […]

അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച : സാമ്ബത്തിക സര്‍വേ

ന്യൂഡല്‍ഹി : നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ച നിരക്കെന്ന് സാമ്ബത്തിക സര്‍വേ. അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച ഉണ്ടാവുമെന്നും സാമ്ബത്തിക സര്‍വേ പറയുന്നു. കേന്ദ്ര ബജറ്റിനു തൊട്ടു മുന്‍പായി അവതരിപ്പിക്കുന്ന സാമ്ബത്തിക വിശകലന റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. രാജ്യം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്ബോഴാണ് വളര്‍ച്ച നിരക്ക് കൂടുമെന്നു സാമ്ബത്തിക സര്‍വേ പ്രവചിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 5 […]

പൗരത്വ ഭേദഗതി നിയമം: യൂറോപ്യന്‍ യൂണിയനിലെ പ്രമേയങ്ങളില്‍ ചര്‍ച്ച ഇന്ന്; നാളെ വോട്ടെടുപ്പ് ലണ്ടന്‍: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞയാഴ്​ച അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. വ്യാഴാഴ്​ചയാണ്​ വോ​ട്ടെടുപ്പ്. ഇടതുപക്ഷം മുതല്‍ മധ്യ-വലതുപക്ഷ പാര്‍ട്ടികളില്‍ വരെയുള്ള എം.പിമാരുടെ അഞ്ച്​ കൂട്ടായ്‌മകളാണ്‌ സി.എ.എയെയും എന്‍.ആര്‍.സിയെയും അതി രൂക്ഷമായി വിമര്‍ശിച്ച്‌ പ്രമേയങ്ങള്‍ അവതരിപ്പിച്ചത്​. എന്‍.ആര്‍.സി പോലുള്ള നടപടികള്‍ ‘പരദേശീസ്​പര്‍ധയുടെ അന്തരീക്ഷം’ വഷളാക്കുമെന്നും സാമുദായിക അസഹിഷ്​ണുതയും വിവേചനവും വര്‍ധിപ്പിക്കുമെന്നും വിമര്‍ശിക്കുന്ന പ്രമേയങ്ങളാണ്​ അവതരിപ്പിക്കപ്പെട്ടത്​. അതിനിടെ, […]

എഴുത്തുകാരന്‍ യു എ ഖാദറിന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കോഴിക്കോട്: പ്രശസ‌്ത എഴുത്തുകാരന്‍ യു എ ഖാദറിന്‍റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന‌് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും അറിയിച്ചു. പൊക്കുന്നിലെ ‘അക്ഷരം’വസതിയില്‍ യു എ ഖാദറെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയും കാല്‍മുട്ട് മാറ്റി വെച്ച ശസ്ത്രക്രിയയും കഴിഞ്ഞുള്ള വിശ്രമത്തിലാണ‌് യു എ ഖാദര്‍.  ഈ അവസ്ഥ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. പുരുഷന്‍ കടലുണ്ടി എംഎല്‍എ യും […]

കാര്‍ട്ടൂണ്‍ വിവാദം; ഒരേ നിലപാടെടുത്ത് സര്‍ക്കാരും പ്രതിപക്ഷവും

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയെടുത്ത കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഒരേ നിലപാട് സ്വീകരിച്ച്‌ സര്‍ക്കാരും പ്രതിപക്ഷവും രംഗത്ത്. മത ചിഹ്നങ്ങളെ അപമാനിച്ച കാര്‍ട്ടൂണിനു അവാര്‍ഡ് കൊടുത്തത് ശരിയല്ലെന്ന് നേരത്തെ നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് സാംസ്കാരിക മന്ത്രി എ കെ ബാലനും യോജിച്ചിരുന്നു . പ്രതിപക്ഷ നേതാവിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ബാലന്‍ വ്യക്തമാക്കി . മത വികാരങ്ങളെ വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതെന്നും അക്കാദമി നിലപാട് തിരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അവാര്‍ഡ് നല്‍കിയ […]

പാലാരിവട്ടം മേല്‍പ്പാലം; ശ്രീധരന്‍റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്‍റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേരുന്ന യോഗം നിര്‍ണായകമാണ്. പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]

മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധന. എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റില്‍ 10 ശതമാനം വര്‍ധന. ഇതോടെ എട്ട് സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി ലഭിച്ചു. ഉത്തരവില്‍ നിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. അനുമതി നല്‍കിയവയില്‍ എംസിഐ അംഗീകാരം നിഷേധിച്ച കോളേജുകളുമുണ്ട്. വര്‍ക്കല എസ്ആര്‍ കോളേജിനും സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. കോഴ വിവാദത്തില്‍പ്പെട്ട കോളേജാണ് വര്‍ക്കല എസ്ആര്‍ കോളേജ്. ഫീസ് ഘടന സബന്ധിച്ചും അവ്യക്തതയുണ്ട്. കോടതിയെ സമീപിക്കുമെന്ന് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ […]

ആഭിചാരവും മന്ത്രവാദവും തടയാന്‍ പുതിയ നിയമം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമവുമായി സര്‍ക്കാരെത്തും. ആഭ്യന്തരവകുപ്പിന്‍റെ ശുപാര്‍ശ നിയമ പരിഷ്‌കരണ കമ്മീഷന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നു. പത്തൊമ്പത് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ ഏരിയയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ആകെ 1532 സൈബര്‍ കേസുകള്‍ നിവിലുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. സിറ്റിയില്‍ […]