കൊറോണ വ്യാപനം: സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള റൂം റിസര്‍വേഷന്‍ ഒഴിവാക്കി

തിരുവനന്തപുരം: ( 17.03.2020) തലസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള റൂം റിസര്‍വേഷന്‍ ഒഴിവാക്കി. ഗവര്‍ണര്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, എം പിമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ അതിഥികള്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ് മുറി നല്‍കുന്നത്.

കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള മുറി റിസര്‍വേഷനില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം ഏര്‍പെടുത്തിയതായി സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ ജോയിന്റ് സെക്രട്ടറി ബി സുനില്‍ കുമാറിന്റെ ഉത്തരവില്‍ പറയുന്നു.

prp

Leave a Reply

*