മദ്യശാലകള്‍ അടച്ചിട്ടാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് എക്സൈസ്

തിരുവനന്തപുരം: മാര്‍ച്ച്‌ 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്ബത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പ്. പരമാവധി പ്രതിരോധ സംവിധാനം ജീവനക്കാര്‍ക്ക് ഒരുക്കി വില്‍പന തുടരാമെന്ന നിലപാടാണ് സര്‍ക്കാറിന്.

ഇതിന്‍റെ ഭാഗമായി ബിവറേജ് കോര്‍പറേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി. മുഖം മറയ്ക്കാന്‍ മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

നിയന്ത്രണമില്ലാത്തത് ആശങ്കാജനകം -സുധാരന്‍
കേരളത്തില്‍ മദ്യ വില്‍പനക്ക് നിയന്ത്രണമില്ലാത്തത് ആശങ്കാജനകമെന്ന് വി.എം സുധീരന്‍ പറഞ്ഞു. ജനാഭിപ്രായത്തോട് എക്സൈസ് മന്ത്രിക്ക് നിഷേധാത്മക നിലപാടാണുള്ളത്. മദ്യവില്‍പന കേന്ദ്രങ്ങള്‍ എത്രയും വേഗം അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

prp

Leave a Reply

*