നാഗമ്പടം പാലം മുറിച്ചു നീക്കുന്നു; കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവെ പാലം മുറിച്ചു നീക്കാൻ തുടങ്ങി. വിവിധ ഭാഗങ്ങളായാണ് പാലം പൊളിച്ചു മാറ്റുന്നത്. പത്ത് ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കാനാണ് തീരുമാനം. പാലത്തിന് താഴെയുള്ള റെയില്‍വേ പാളം മണ്ണിട്ടു മൂടിയിട്ടുണ്ട്. ഇതുപ്രകാരം വിവിധ ട്രെയിനുകളും റദ്ദാക്കി. ദീർഘ ദൂര സർവ്വീസുകൾ ആലപ്പുഴ മാർഗ്ഗം വഴിതിരിച്ചു വിട്ടു. നാളെ പുലര്‍ച്ചെ 12.40 വരെ കേട്ടയം വഴി ട്രെയിന്‍ ഇണ്ടായിരിക്കില്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. അർധരാത്രി മുതൽ ഗതാഗതം […]

കേരള ജനത നല്‍കിയ കനത്ത തിരിച്ചടിയുമായി പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്

തിരുവനന്തപുരം: അധികാരത്തിലേറ്റിയ ജനങ്ങൾ നൽകിയ തിരിച്ചടിയുടെ നിഴലിൽ പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്. തിരിച്ചടിയുടെ ആഘാതം മറികടക്കുകയെന്നതാണ് സർക്കാരിനു മുന്നിലുള്ള അടിയന്തര വെല്ലുവിളി. പ്രളയാനന്തര കേരള പുനർനിർമാണമെന്ന കടമ്പയും സർക്കാരിനു മുന്നിലുണ്ട്.  നൂറ്റാണ്ടിലെ പ്രളയം,നിപ,ശബരിമല യുവതീ പ്രവേശന വിധി തുടങ്ങിയവ പിണറായി സർക്കാരിന്‍റെ മൂന്നാം വർഷമായിരുന്നു. വികസന പ്രവർത്തനങ്ങൾ ഏറെ നടത്തിയെന്ന അവകാശവാദമാണ് സർക്കാരിന്‍റെത്. വെല്ലുവിളികൾ വിജയകരമായി അതിജീവിച്ചെന്ന ആത്മവിശ്വാസവും സർക്കാരിനുണ്ടായിരുന്നു. ഈ ആത്മവിശ്വാസം പക്ഷേ വോട്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷിക്ക് കേരള ജനത കനത്ത […]

‘എൽഡിഎഫിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ശബരിമല’: ആർ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ശബരിമല സ്ത്രീ പ്രവേശന വിഷയമെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ള. സ്ത്രീകൾ വലിയ തോതിൽ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു. ആചാരം സംരക്ഷിക്കാത്തത് സ്ത്രീവോട്ടുകളിൽ പ്രതിഫലിച്ചു. ഇത്രത്തോളം ജാതീയ ചേരിതിരിവുള്ള ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. മോദി വിരോധികൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. ചില വിഭാഗങ്ങൾ ഒരു ഭാഗത്ത് ജാതി പറയുമ്പോൽ സ്വാഭാവികമായും എതിർഭാഗവും സംഘടിക്കും. അതും തെരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞു. മോദി […]

തൃശ്ശൂരില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത; അതീവ ജാഗ്രതാ നിർദേശം

തൃശ്ശൂര്‍: തൃശ്ശൂരില്‍ ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത. കടല്‍മാര്‍ഗം നുഴഞ്ഞു കയറുമെന്നുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കടലോരത്ത് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കി. കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തി. പതിനഞ്ചോളം ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട്‌ വെള്ള നിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിട്ടുള്ളതായും ഇവര്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്താനുമാണ് ഇന്‍റലിജന്‍സ് സന്ദേശം. കടലോര ജാഗ്രതാ സമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി.

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് വൈകീട്ടാണ് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനാല്‍ ജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെരഞ്ഞെടപ്പു വിജയത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: തെരഞ്ഞെടപ്പു വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നിന്നും 4,79,505 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്. അതേസമയം, പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ […]

മോദിയെ അഭിനന്ദിച്ച് മോഹൻലാൽ

കൊച്ചി: വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് മോഹൻലാൽ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നരേന്ദ്രമോദി ജി എന്നാണ് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്. മോദിയുടെ വിജയത്തിൽ സിനിമ മേഖലയിലെ പ്രമുഖരും പ്രതികരിച്ചിരുന്നു. രജനികാന്ത്, ശരത്കുമാര്‍, അഭിഷേക് ബച്ചൻ, ഹേമ മാലിനി എന്നിങ്ങനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത് .

മതപരമായ വേർതിരിവിന്‍റെ കനൽ വാരിയിട്ടത് എൽഡിഎഫ്, ഊതിക്കാച്ചിയത് ബിജെപി, നേട്ടം കൊയ്തതോ യുഡിഎഫ്

തിരുവനന്തപുരം: രാജ്യമെങ്ങും ബിജെപി തരംഗം അലയടിക്കുമ്പോൾ അതിന് കടകവിരുദ്ധമായി  കേരളം പിന്തുണച്ചത് കോൺഗ്രസ് സഖ്യത്തെയായിരുന്നു. പലരും അതിനെ കേരളത്തിന്‍റെ പ്രബുദ്ധതയായും, കേന്ദ്രത്തിലെ ബിജെപി സർക്കാരിന്‍റെ വർഗീയ പ്രീണന നയങ്ങളോടുള്ള ഒരു മതേതര പ്രതിഷേധമായും ഒക്കെ എടുത്തുകാട്ടുന്നുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ സംഭവിച്ചത് അതാണോ..?  അത്രയ്ക്കു മതേതരസ്വഭാവമുള്ളതായിരുന്നോ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ട്രെൻഡ്..?  ഏറെക്കുറെ മതേതരമായിത്തന്നെ ചിന്തിച്ചു പോന്നിരുന്ന, തെരഞ്ഞെടുപ്പുകളിൽ വിധിയെഴുത്ത് നടത്തിപ്പോന്ന കേരളത്തിലെ ജനതയെ മതത്തിന്‍റെ പേരിൽ വിഭജിച്ചുകൊണ്ട് കടന്നുവന്ന വിഷയമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശം. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ […]

യാക്കൂബ് വധക്കേസ്; 5 പ്രതികൾ കുറ്റക്കാർ; 11 പേരെ വെറുതെ വിട്ടു

കണ്ണൂർ പുന്നാട് യാക്കൂബ് വധക്കേസിൽ അഞ്ച് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയടക്കം പതിനൊന്ന് പ്രതികളെ കേസിൽ വെറുതെവിട്ടു. തലശ്ശേരി അഡി.സെഷൻസ് കോടതിയുടേതാണ് വിധി. കീഴൂർ മീത്തലെപുന്നാട് ദീപംഹൗസിൽ ശങ്കരൻമാസ്റ്റർ (48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ട്ഹൗസിൽ പി കാവ്യേഷ് (40) എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ അഞ്ച് പ്രതികൾ. […]

നടിയെ ആക്രമിച്ച കേസ്; കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം നേരത്തെ സംഗിൾബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ദിലീപ് നൽകിയ അപ്പീലാണ് ഡിവിഷൻ ബഞ്ച് പരിഗണിക്കുന്നത്. ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആന്‍റണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. […]