ജസ്റ്റിസ് കമാൽ പാഷയ്ക്ക് ഓർത്തഡോക്സ് സഭയുടെ മറുപടി; കമാൽ പാഷ കോടതികളെ വെല്ലുവിളിക്കുന്നുവെന്ന് വിമർശനം

പള്ളി തർക്കവിഷയത്തിൽ യാക്കോബായ വിഭാഗത്തിന് നീതി നിഷേധമുണ്ടായെന്ന ജസ്റ്റിസ് കമാൽ പാഷയുടെ പരാമർശത്തിന് മറുപടിയുമായി ഓർത്തഡോക്സ് സഭ. ഇന്ത്യൻ നിയമവ്യവസ്ഥ നീതിയുക്തമല്ല പ്രവർത്തിക്കുന്നത് എന്നാണോ കമാൽ പാഷ ഉദ്ദേശിച്ചതെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാദർ ജോൺസ് എ.കോനാട്ട് ചോദിച്ചു. പളളിയുടെ ഭരണം സംബന്ധിച്ചാണ് കോടതി വിധി ഉണ്ടായിട്ടുള്ളത്. മറിച്ച് പളളിയുടെ സ്വത്ത് വകകൾ സംബന്ധിച്ച് നടത്തിപ്പ് പള്ളി ഭരണസമിതിക്ക് തന്നെയാണ്. യാക്കോബായ വിശ്വാസികളുടെ അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഓർത്തഡോക്സ് സഭ വക്താവ് വ്യക്തമാക്കി. വിധി അനുകൂലമാണെങ്കിലും നടപ്പാക്കുന്നത് അനീതിയാണെന്ന് മനസ്സിലാക്കി ഓർത്തഡോക്സ് സഭ പിന്മാറണമെന്ന കമാൽ പാഷയുടെ അഭിപ്രായത്തിനും ഓർത്തഡോക്സ് സഭ മറുപടി നൽകി. 1970 ൽ ഓർത്തഡോക്സ് സഭ വിശ്വാസികളെ തെരുവിലിറക്കിയപ്പോൾ ഒരു ആക്ടിവിസ്റ്റും ചോദിക്കാനെത്തിയില്ല. 2014ൽ കാട്ടുനിരപ്പ് പള്ളി കേസിലും 2018ൽ മുളക്കുളം പളളി കേസിലും ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത് ജസ്റ്റിസ് കമാൽ പാഷയാണ്. അന്ന് ഈ നീതി നിഷേധം കമാൽ പാഷയുടെ ശ്രദ്ധയിൽപ്പെട്ടില്ലേയെന്നും ഫാദർ ജോൺസ് എ.കോനാട്ട് ചോദിച്ചു.

.

prp

Leave a Reply

*