വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ ഇമിഗ്രേഷൻ നിയമങ്ങൾ ലളിതമാക്കാൻ ഒരുങ്ങുകയാണ്.യൂറോപ്യൻ രാജ്യമായ ജർമ്മനി വർദ്ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായാണ് ഈ നീക്കം
പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് വിദഗ്ദ്ധ തൊഴിലാളികൾക്ക് ഇരട്ട പൗരത്വവും മൂന്ന് മുതൽ അഞ്ച് വർഷത്തേക്കായി പ്രത്യേക പൗരത്വ പദവിയും രാജ്യം വാഗ്ദ്ധാനം ചെയ്യുന്നു
വിദഗ്ദ്ധരായ കരകൗശല തൊഴിലാളികൾ, ഇലക്ട്രിക്കൽ എഞ്ചിനീയർമാർ, ഐടി വിദഗ്ദ്ധർ, പരിചരണം, നഴ്സുമാർ, കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ എന്നിവരെയാണ് ജർമ്മനി തേടുന്നത്
കഴിഞ്ഞ നവംബറിലാണ് ജർമ്മനി ഇരട്ടപൗരത്വം അനുവദിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്
മുൻപ് ഇത് അപൂർവ സാഹചര്യങ്ങളിൽ മാത്രമേ അനുവദിച്ചിരുന്നുള്ളൂ
ഇതിന്റെ ഭാഗമായി പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒരാൾക്ക് ജർമ്മനിയിൽ താമസിക്കേണ്ട കാലാവധി കുറയ്ക്കും