ശബരിമലയില്‍ പിണറായി ഒടുക്കത്തെ പെണ്ണുങ്ങളെ കയറ്റിക്കൊണ്ടുപോയതാണ്, വെള്ളപ്പൊക്കവും കൊറോണയും വന്ന് നാട് നശിച്ചു- പി.സി ജോര്‍ജ്

ശബരിമലയില്‍ സ്ത്രീകള്‍ കയറിയതോടെ നാടു നശിച്ചെന്നും രണ്ട് വെള്ളപ്പൊക്കവും വരള്‍ച്ചയും നിപ്പയും കൊറോണയും എല്ലാം ഇത് കാരണമാണ് വന്നതെന്നും ഇതില്‍പ്പരം ഗതികേട് വരാനില്ലെന്നും പി.സി ജോര്‍ജ്ജ്. പിണറായി വിജയന്‍ ശബരിമലയില്‍ കയറി തമാശകളിക്കാതിരുന്നില്ലെങ്കില്‍ സുഖമായി തുടര്‍ഭരണം ലഭിച്ചേനെയെന്നും പിണറായിയുടെ വിവരക്കേടോ ഉപദേശകരുടെ വിവരക്കേടോ അദ്ദേഹത്തെ ഈ വെട്ടില്‍ കൊണ്ടിട്ടെന്നും അതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ‘ശബരിമല പ്രശ്‌നത്തിന് ശേഷം കേരളത്തിന്റെ ഗതിയെന്താണ്? നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. രണ്ട് വെള്ളപ്പൊക്കം, രണ്ട് വരള്‍ച്ച, നിപ്പ, കൊറോണ, […]

കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊപാതകം; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂരില്‍ മുസ്​ലിം ലീഗ്​ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസിയാണ്​ പിടിയിലായ ഷിനോസ്​. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. […]

ബിജെപി ഒരു എതിരാളിപോലുമല്ലെന്ന് കനിമൊഴി എംപി; തമിഴ്‌നാട്ടില്‍ ജനങ്ങള്‍ ഭരണമാറ്റം ആ​ഗ്രഹിക്കുന്നെന്നും ഡി.എം.കെ നേതാവ്

ചെന്നൈ: ഡി.എം.കെയെ സംബന്ധിച്ച്‌ ബിജെപി ഒരു എതിരാളിപോലുമല്ലെന്ന് കനിമൊഴി എംപി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഡി.എം.കെ അധികാരത്തില്‍ എത്തണമെന്നാണെന്ന് ഡി.എം.കെ നേതാവ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡി.എം.കെ എന്നും അവര്‍ പറഞ്ഞു. തമിഴ്‌നാട് ഭരിക്കുന്നത് എ.ഐ.എ.ഡി.എം.കെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. എ.ഐ.എ.ഡി.എം.കെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നുപോയേക്കാമെന്ന പേടി പാര്‍ട്ടിക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.

ഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ല

കൊച്ചി :പട്ടണത്തിലെ മട്ടൺ കറി എന്ന യൂട്യൂബ് ചിത്രം കണ്ടഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ലഎന്നാണ് എല്ലാവരുടെയും അഭിപ്രായം .സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട പട്ടരുടെ മട്ടൻ കറി എന്ന ഷോർട്ഫിലിം വിവാദങ്ങൾക്കു ശേഷം മറ്റൊരു പേരിൽ കഴിഞ്ഞ ദിവസം (19/03/21)യൂട്യൂബ് റിലീസിലൂടെ ജനങ്ങളിലേക് എത്തിയിരുന്നു. വളരെ നല്ല പ്രീതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ചിത്രം ഇറങ്ങി രണ്ടു ദിവസം കൊണ്ട് തന്നെ മൂവായിരത്തോളം ആളുകൾ ആണ് സിനിമ […]

മധ്യവയസ്കക്ക് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കോവിഡ് വാക്സീന്‍ നല്‍കിയതായി പരാതി; കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്ക്ക ചികിത്സ തേടി

തിരുവനന്തപുരം : കോഴിക്കോട് കെട്ടാങ്ങല്‍ സ്വദേശിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കോവിഡ് വാക്സീന്‍ നല്‍കിയതായി പരാതി. കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്ക്ക ചികിത്സ തേടി. കെട്ടാങ്ങല്‍ കളന്തോട് കോഴിശേരികുന്നുമ്മല്‍ പ്രസീതയ്ക്കാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഡോസ് കോവിഡ് വാക്സീന്‍ നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ വച്ചാണ് ഒരു ഡോസ് വാക്സീന്‍ എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്. ആശുപത്രിയിലെ നഴ്സിന് അബദ്ധം പറ്റിയതായാണ് പ്രസീത പറയുന്നത്. ഒരു ഡോസ് വാക്സീന്‍ എടുത്ത് […]

ദുബൈ അയണ്‍മാന്‍ മത്സരത്തില്‍ കാസര്‍കോടിന് അഭിമാനമായി ഷാഫി

തൃ​ക്ക​രി​പ്പൂ​ര്‍: വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ല്‍ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ ‘അ​യ​ണ്‍​മാ​ന്‍ 70.3’ മ​ത്സ​ര​ത്തി​ല്‍ ചെ​റു​വ​ത്തൂ​ര്‍ കാ​ട​ങ്കോ​ട് സ്വ​ദേ​ശി ഷാ​ഫി ത​യ്യി​ലി​‍െന്‍റ (39) നേ​ട്ടം ജി​ല്ല​ക്ക് അ​ഭി​മാ​ന​മാ​യി. നീ​ന്ത​ലും സൈ​ക്ലി​ങ്ങും ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​വും സ​മ​ന്വ​യി​ക്കു​ന്ന ക​ടു​ക​ട്ടി​യു​ള്ള കാ​യി​ക​ക്ഷ​മ​ത മ​ത്സ​ര​മാ​ണ് ‘അ​യ​ണ്‍​മാ​ന്‍’. ദു​ബൈ ഭ​ര​ണ​കൂ​ട​ത്തി​‍െന്‍റ പി​ന്തു​ണ​യോ​ടെ അ​യ​ണ്‍​മാ​ന്‍ ഫൗ​ണ്ടേ​ഷ​നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. എ​ട്ട​ര മ​ണി​ക്കൂ​ര്‍​കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കാ​വു​ന്ന മ​ത്സ​രം ആ​റു മ​ണി​ക്കൂ​ര്‍ 42 മി​നി​റ്റ്​ 18 സെ​ക്ക​ന്‍​ഡി​ലാ​ണ്​ ഷാ​ഫി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍​നി​ന്ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ​ത്തെ​യാ​ളാ​ണ് ഷാ​ഫി. 1.9 കി​ലോ​മീ​റ്റ​ര്‍ നീ​ന്ത​ലും 90 […]

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആ​ഗ്രഹിക്കുന്നില്ല; വിവാദങ്ങളില്‍ വിഷമം ഇല്ല: ഇ ശ്രീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ ആ​ഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍, തന്നെ മുന്‍നിര്‍ത്തിയാകും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ശ്രീധരന്‍ പറഞ്ഞു. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ.സുരേന്ദ്രന്‍ തിരുവല്ലയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ കേന്ദ്രം […]

പുതിയ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രവുമായി റോഷന്‍ ബഷീര്‍; ‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്ന് കമന്റ്; താരത്തിന്റെ മറുപടി അശ്ലീലമായി !

ദൃശ്യത്തിലൂടെ കരിയറില്‍ ബ്രേക്ക് കിട്ടിയ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തില്‍ നായകന്റെ കുടുംബത്തെ ശല്യം ചെയ്യാനായി എത്തുന്ന വരുണ്‍ പ്രഭാകര്‍ എന്ന കൗമാരക്കാരനായാണ് റോഷന്‍ വേഷമിട്ടത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വരുണ്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് ആദ്യമേ തന്നെ റോഷന്‍ ഉത്തരം തന്നിരുന്നു. ചെറിയ ചില ചിത്രങ്ങളിലൂടെ ഇപ്പോഴും റോഷന്‍ അഭിനയരംഗത്ത് സജീവമാണ്. പുതിയ ഒരു സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ കമന്റിട്ട ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദൃശ്യത്തില്‍ […]

പേരും മതവുമൊക്കെ മാറ്റിപ്പറഞ് കല്യാണം കഴിക്കാനെത്തിയ ടിപ്പു സുല്‍ത്താനു സംഭവിച്ചത്

19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഹിന്ദുവാണെന്ന് പറഞ്ഞെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാറ്റ്സിംല ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരനായ ടിപ്പു സുല്‍ത്താന്‍ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. സതീഷ് റായ് എന്ന പേര് പറഞ്ഞായിരുന്നു യുവാവ് പെണ്‍കുട്ടിയുമായി അടുത്തത്. പെണ്‍കുട്ടിയെ വശത്താക്കി വിവാഹം കഴിക്കാനായിരുന്നു യുവാവിന്‍്റെ പദ്ധതി. പെണ്‍കുട്ടിയോട് താന്‍ അവിവാഹിതനാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. പെട്രോള്‍ പമ്ബ് ഉടമയും ഹോര്‍ലിക്സ് ഡീലറുമാണ് താനെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ദിയോഘര്‍ ജില്ലയിലെ ധവാന്‍ റാംപൂര്‍ ഗ്രാമത്തില്‍ […]

ഐപിഎല്ലില്‍ എടുക്കാത്തവര്‍ക്ക് മറുപടി; അഞ്ച് വിക്കറ്റ് പ്രകടനവുമായി ശ്രീശാന്ത്

ഐപിഎല്‍ താരലേലത്തില്‍ തന്നെ ഒഴിവാക്കിയ ഫ്രാഞ്ചൈസികള്‍ക്ക് ബോളുകൊണ്ട് മറുപടി നല്‍കി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വലിയൊരു ഇടവേളയ്‌ക്ക് ശേഷം അഞ്ച് വിക്കറ്റ് പ്രകടനവുമായി താരമായിരിക്കുകയാണ് ശ്രീശാന്ത്. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് കേരളത്തിനായി ശ്രീശാന്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് സിയിലാണ് കേരളവും ഉത്തര്‍പ്രദേശും. ബെംഗളൂരുവിലെ കെഎസ്‌സിഎ സ്റ്റേഡിയത്തിലാണ് ഉത്തര്‍പ്രദേശിന്റെ അഞ്ച് വിക്കറ്റുകള്‍ […]