ദളപതി വിജയ്‌യുടെ ഏറ്റവും പ്രതീക്ഷ ചിത്രമായ BEAST ന് സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ല കുവൈറ്റ്

കുവൈറ്റ് : ദളപതി വിജയ്‌യുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ബീസ്റ്റ്’ റിലീസിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കുവൈറ്റ് സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ല.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഒരു ഹോസ്‌റ്റേജ് ത്രില്ലറാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്‌ഐആര്‍ എന്നിവ നിരോധിച്ചിരുന്നു.

ഏപ്രില്‍ 13 ന്ന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ബീസ്റ്റ് കാണാന്‍ കഴിയാത്ത നിരാശയിലാണ് കുവൈറ്റിലെ ഇളയദളപതി ആരാധകര്‍ .ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ശതമാനം തീറ്ററുകളില്‍ പ്രദര്‍ശനം ചാര്‍ട്ട് ചെയ്തിട്ടുണ്ട് .

സെന്‍സര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഗള്‍ഫ് രാജ്യമാണ് കുവൈറ്റ്‌. ബീസ്സ്റ്റ് കാണാന്‍ ആരാഥകര്‍ക്ക് ഓ ടി ടി റിലീസ് വരെ കാത്തിരിക്കേണ്ടി വരും .സണ്‍ നെസ്ട്ടാണ് ഓ ടി ടി വിതരണക്കാര്‍.

നെല്‍സണ്‍ എഴുതി സംവിധാനം ചെയ്ത് സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബീസ്റ്റ് . ചിത്രത്തില്‍ വിജയ് , പൂജ ഹെഗ്‌ഡെ സെല്‍വരാഘവന്‍ , യോഗി ബാബു , റെഡിന്‍ കിംഗ്‌സ്‌ലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ഷോപ്പിംഗ് മാളില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ ആളുകളെ രക്ഷിക്കാനുള്ള ഒരു ചാരന്റെ അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

prp

Leave a Reply

*