സാനിയ പാകിസ്ഥാന്‍റെ മരുമകള്‍, അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണം: ബിജെപി

ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്​. സാനിയ പാകിസ്ഥാന്‍റെ മരുമകളാണെന്നും അതിനാല്‍ എത്രയും പെട്ടെന്ന്​ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സാനിയയെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും രാജാ സിങ്​ ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ​ പശ്ചാത്തലത്തിലായിരുന്നു ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഹൈബ്​ മാലികി​ […]

കായികലോകത്ത് വീണ്ടുമൊരു പ്രണയവിവാഹം കൂടി..

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങളായ സൈന നെഹ്‌വാളും (28), കശ്യപ് (32)പരുപ്പള്ളി കശ്യപ് എന്ന പി.കശ്യപും വിവാഹിതരാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. ഡിസംബര്‍ 16 ന് ഹൈദരാബാദില്‍ വച്ച്‌ ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ല്‍ ഗോപിചന്ദിന്‍റെ […]

ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രണോയിക്ക് കിരീടം

ന്യൂഡല്‍ഹി: ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്‌. എസ് പ്രണോയിക്ക് കിരീടം. ലോക ബാഡ്മിന്‍റണില്‍ രണ്ടാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് ലോക റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള  പ്രണോയ് ദേശീയ സീനിയര്‍ ചാമ്പ്യനായത്. ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 21-15, 16-21, 21-7 എന്ന സ്കോറിനാണ് പ്രണോയ് വിജയിച്ചത്. ഈ വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടം നേടിയ ശ്രീകാന്തിനെ അനായാസമായാണ് പ്രണോയ് കീഴടക്കിയത്.  

പി.വി.സിന്ധുവിന് പദ്മഭൂഷനു ശുപാര്‍ശ

ന്യൂഡല്‍ഹി: ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നല്‍കാന്‍ കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ  ശുപാശ . ഇന്ത്യന്‍ ബാഡ്മിന്‍റണിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ്  സിന്ധുവിന് പുരസ്കാരം നല്‍കണമെന്ന് കായികമന്ത്രാലയം  വ്യക്തമാക്കിയത്. ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു  കാഴ്ചവെച്ചത്. ലോക  ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സിന്ധു കൊറിയന്‍ ഓപ്പണ്‍ സീരിസില്‍ ജേതാവാകുന്ന  ആദ്യ ഇന്ത്യന്‍  എന്ന  പദവി സ്വന്തമാക്കുകയും ചെയ്തിരുന്നു.  ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും ഈ വര്‍ഷത്തെ  പദ്മഭൂഷണ്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തിരുന്നു.

ഒളിമ്ബിക്സ് ബാഡ്മിന്റനില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണ്ണ മെഡല്‍ കയ്യെത്തും ദൂരെ

റിയോ ഡി ജനീറോ: ഒളിമ്ബിക്സ് ബാഡ്മിന്റനില്‍  ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണ്ണ മെഡല്‍ കയ്യെത്തും ദൂരെ. 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ട ദിവസത്തില്‍ സാക്ഷി