പി.വി.സിന്ധുവിന് പദ്മഭൂഷനു ശുപാര്‍ശ

ന്യൂഡല്‍ഹി: ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നല്‍കാന്‍ കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ  ശുപാശ . ഇന്ത്യന്‍ ബാഡ്മിന്‍റണിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ്  സിന്ധുവിന് പുരസ്കാരം നല്‍കണമെന്ന് കായികമന്ത്രാലയം  വ്യക്തമാക്കിയത്.

ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു  കാഴ്ചവെച്ചത്. ലോക  ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സിന്ധു കൊറിയന്‍ ഓപ്പണ്‍ സീരിസില്‍ ജേതാവാകുന്ന  ആദ്യ ഇന്ത്യന്‍  എന്ന  പദവി സ്വന്തമാക്കുകയും ചെയ്തിരുന്നു.  ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും ഈ വര്‍ഷത്തെ  പദ്മഭൂഷണ്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തിരുന്നു.

prp

Leave a Reply

*