ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ‘സോളോ’ ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്യും. ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴിലെ പ്രിയ നടിയായ സായ് ധന്‍സികയാണ്. കബാലി എന്ന ചിത്രത്തില്‍ രജനീകാന്തിന്‍റെ മകളായി എത്തിയ ധന്‍സികയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് സോളോ.
പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ തികച്ചും വേറിട്ട ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്.തമിഴ്-മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന സിനിമയില്‍ നാല് വേഷങ്ങളിലാണ് ദുല്‍ഖര്‍ എത്തുന്നത്
ധന്‍സികയെ കൂടാതെ ബോളിവുഡ് താരം ദിനോ മോറിയ, ആന്‍ അഗസ്റ്റിന്‍, ആര്‍തി വെങ്കിടേഷ്, ദീപ്തി സതി, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിജോയ്‌യുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേർന്നാണ് നിർമാണം.
