ദുരിതബാധിതര്‍ക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും രംഗത്ത്. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് 25 ലക്ഷം രൂപ മമ്മൂട്ടി കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മമ്മൂട്ടി എത്തിയിരുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ മമ്മൂട്ടി  പറഞ്ഞപോലെ തന്നെ വാക്ക് പാലിച്ചിരിക്കുകയാണ്.

നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപ നല്‍കിയിരുന്നു. ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കുകയുണ്ടായി. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്.

സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയും, കമല്‍ഹാസന്‍ 25 ലക്ഷം രൂപയുമാണ് നല്കിയിട്ടുള്ളത്. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. കൂടാതെ തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയുമൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്

prp

Related posts

Leave a Reply

*