കനത്ത മഴ; സൗദിയില്‍ ജനജീവിതം ദുരിതത്തില്‍

സൗദി അറേബ്യ: കനത്ത മഴയും പ്രളയവും സൗദിയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടു. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രളയത്തിലകപ്പെട്ട 102 പേരെ സുരക്ഷാവിഭാഗവും അഗ്നിശമനസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളക്കെട്ടില്‍ മുങ്ങിയ ഒട്ടേറെ വാഹനങ്ങളും കേടായി. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തകരാറിലായി. പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് […]

ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആലപ്പുഴ: വ്യാഴാഴ്ച കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും തെക്കന്‍ ആന്ധ്ര തീരത്തും ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശത്തും മണിക്കൂറില്‍ 60 കി. മീ. വരെ വേഗത്തിലും കാറ്റ് വീശാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിന്‍റെയും പുതുച്ചേരിയുടെയും തെക്കന്‍ […]

സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായുള്ള മഴ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖക്ക് അടുത്തായുമാണ് ന്യൂനമര്‍ദ്ദം ഉണ്ടായിരിക്കുന്നത്.  അതിശക്തമായ മഴ നവംബര്‍ 21ന് കേരളത്തില്‍ ഉടനീളം ഉണ്ടാകുമെന്ന സൂചനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കി. തുടര്‍ന്ന്‍ ഇന്ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ മഴ ശക്തമായേക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടു കൂടി രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമായേക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ന്യൂനമര്‍ദ്ദം ശ്രീലങ്ക കടന്ന് കന്യാകുമാരി മേഖലയിലെത്തുമെന്നാണ് പ്രവചനം. ഓഖിയോട് അതേപാതയിലാണ് ന്യൂനമര്‍ദ്ദത്തിന്റെയും സഞ്ചാരം. അതേസമയം, ഇത് ചുഴലിക്കാറ്റാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഴ്, എട്ട് തീയതികളില്‍ കന്യാകുമാരി ഭാഗത്തും മാന്നാര്‍ കടലിടുക്കിലും കാറ്റടിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. ചില അവസരങ്ങളില്‍ ഇത് 50 കിലേമീറ്ററായി ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ കടല്‍ […]

കേരളത്തില്‍ വ്യാപക മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും വയനാട്ടിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാളെ മുതല്‍ 16 വരെയും വയനാട്ടില്‍ നാളെയും മറ്റന്നാളും ശക്തമായ മഴ പെയ്യും. അറബിക്കടലില്‍ ലുബാന്‍ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും ശക്തമായി തുടരുന്നു. ഇതിന്‍റെ പ്രതിഫലനമായിട്ടാണ് കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായി മഴ പെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ഇന്നും നാളെയും ശക്തിപ്രാപിക്കും. ഈ സാഹചര്യത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കാറ്റ് 70 കിമീ വേഗത പ്രാപിച്ചാല്‍ ലുബാന്‍ ചുഴലിക്കാറ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരും. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്. കെഎസ്ഇബി 13 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇന്നത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും ഷട്ടര്‍ താഴ്ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. […]

ചെറുതോണി ഡാം വീണ്ടും തുറന്നു

ഇടുക്കി: ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി രണ്ട് മാസത്തിനിടെ രണ്ടാം തവണ ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാം തുറന്നു. അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് 2387.92 അടിയില്‍ എത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആഗസ്റ്റില്‍ 2400 അടിയിലെത്തിയപ്പോഴായിരുന്നു ഡാം തുറന്നു വിട്ടത്. ആഗസ്റ്റ് ഒമ്പതിന്  ഉച്ചയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന അണക്കെട്ട് സെപ്റ്റംബറിലാണ് അടച്ചത്. ആഗസ്റ്റ് 14, 15 തീയതികളിലാണ് ഏറ്റവും കൂടുതല്‍ […]

ലക്ഷദ്വീപിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും

ലക്ഷദ്വീപിന് സമീപം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഒരു കാരണവശാലും കടലിലേക്ക് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.അതേസമയം, കനത്ത മഴയും ഉയരുന്ന ജലനിരപ്പും കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ വൈകുന്നേരം തുറക്കും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു ഷട്ടര്‍ 40 സെന്‍റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാകും ഇടുക്കിയില്‍ നിന്ന് പുറത്തേക്കൊഴുകുക.

ഇടുക്കി ഡാം നാല് മണിക്ക് തുറക്കും

ഇടുക്കി: ഇടുക്കി ഡാം നാല് മണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറക്കുക. ഒരു ഷട്ടര്‍ 40 സെന്‍റീമീറ്റര്‍ ഉയര്‍ത്തി ഒരു സെക്കന്‍റില്‍ 50 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം മുല്ലപ്പെരിയാറില്‍ മഴ കനക്കുകയാണ്. ജലനിരപ്പ് 131. 4 അടിയായി. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുകയാണ്. കോഴിക്കോട് കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത […]

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിന്‍റെ തെക്ക്-കിഴക്ക് ഇന്ന് രൂപംകൊള്ളുന്ന ശക്തമായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 7ാം തീയതി ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടിയും ആരംഭിച്ചു. ശക്തമായ ന്യൂനമര്‍ദം ഞായറാഴ്ചയാകും ഏറ്റവും ശക്തമായി സംസ്ഥാനത്തെ ബാധിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച്ച വരെ […]