കേരളത്തില്‍ അടുത്ത ഒരാഴ്ച കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത ഒരാഴ്ചക്കാലം കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും. അതിശക്തമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്കടുത്ത് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് മഴ കനക്കാന്‍ കാരണം. അതേസമയം അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിന് മുന്‍പ് മഴ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത്തവണ കേരളത്തില്‍ വേനല്‍ മഴ കാര്യമായി തന്നെ ലഭ്യമായിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 56, 53 ശതമാനം […]

മഴ ശക്തമാകുന്നു; ഇന്നും നാളെയും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള തീരമേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ഇത് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് സഞ്ചരിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് പലയിടങ്ങിയും ശക്തമായ ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. പത്ത് സെന്‍റീമീറ്റര്‍ മഴയാണ് ലഭിച്ചത്. അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്‍റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദം വികാസം പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. […]

സംസ്ഥാനത്ത് മഴ കനക്കുന്നു; പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴയ്ക്കിടെ പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പൊതുജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും മുന്‍കരുതലുകളെടുത്ത് പകര്‍ച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മഴ ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ എല്ലാവരും വീടും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണമെന്നും മാലിന്യം നിര്‍മാര്‍ജനം ചെയ്യണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പകര്‍ച്ചപ്പനികള്‍ ബാധിച്ചാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത;20 സംസ്ഥാനങ്ങള്‍ക്ക്​ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാണ, യുപി, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുള്ളത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് വീശിയിരുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതിന്റെ തുടച്ചയായി ഇന്ന് രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം […]

സെന്‍റ് ആന്‍ഡ്രൂസ് കടല്‍ തീരത്ത് അകപ്പെട്ട് മത്സ്യത്തൊഴിലാളി

തിരുവനന്തപുരം: കനത്ത കാറ്റും മഴയും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ജീവനുവേണ്ടി മല്ലടിച്ച്‌ ഒരാള്‍ സെന്‍റ് ആന്‍ഡ്രൂസ് കടല്‍ തീരത്ത്.   നേരത്തെ, കരയ്ക്കടിഞ്ഞ വള്ളത്തിലെ ജീവനക്കാരില്‍ ഒരാളാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്. തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മല്‍സ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയില്‍ പിടിച്ചുകിടക്കുന്ന അവസ്ഥയില്‍ ഇയാളെ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെയാണ് ഒരാള്‍ കടലില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തുള്ളവര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്‍  കോസ്റ്റ് ഗാര്‍ഡിന്‍റെ ഒരു ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. വിവരമറിയിച്ച്‌ മണിക്കൂറുകള്‍ക്കുശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിനായി […]

ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മത്സ്യതൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച്‌ ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്‍റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. കടലില്‍  പോയ മത്സ്യതൊഴിലാളികളില്‍ 150 ഓളം പേര്‍ കടലില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട് . 15 പേരെ മാത്രമാണ് തിരിച്ച്‌ കൊണ്ടുവരാനായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല. തിരുവനന്തപുരം പൂന്തുറയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ നിരവധി വള്ളങ്ങള്‍ […]

തെക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു

തിരുവനന്തപുരം. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ. മധ്യകേരളത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വനമേഖലയിലും കനത്തമഴയാണ് പെയ്യുന്നത്. ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി.  തെന്മല പരപ്പാറ ഡാമിന്‍റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തും. കല്ലടയാറിന്‍റെ  തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയ്ക്ക് പുറമെ കടലും പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം […]

ചെന്നൈയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്തതോടെ ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. തിങ്കളാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ, കാഞ്ചിപുരം. തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലും ചെന്നൈയില്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി അറിയിച്ചു. 2015ല്‍ ഉണ്ടായ മഴക്കെടുതിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് ചെന്നൈയില്‍ നല്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം പെയ്ത വടക്കുകിഴക്കന്‍ […]