കേരളത്തില്‍ അടുത്ത ഒരാഴ്ച കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത ഒരാഴ്ചക്കാലം കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും. അതിശക്തമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്കടുത്ത് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് മഴ കനക്കാന്‍ കാരണം.

അതേസമയം അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിന് മുന്‍പ് മഴ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ഇത്തവണ കേരളത്തില്‍ വേനല്‍ മഴ കാര്യമായി തന്നെ ലഭ്യമായിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 56, 53 ശതമാനം വീതം അധികം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് ഇത്തവണ വേനല്‍ മഴ ലഭിച്ചത്.

prp

Related posts

Leave a Reply

*