മഴപെയ്യിക്കാന്‍ യാഗം നടത്താനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: ഹിന്ദു പുരാണങ്ങളിലെ മഴദൈവമായ ഇന്ദ്രനെ പ്രസാദിപ്പിച്ച്‌ മഴ പെയ്യിക്കുന്നതിനായി യാഗം നടത്താന്‍ ഒരുങ്ങുകയാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. മഴ പെയ്യിക്കുന്നതിനായി 41 പരിജന്യ യാഗം നടത്താനുള്ള തീരുമാനം വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധാനാഴ്ച എടുത്തു കഴിഞ്ഞു.

മഴ ദൈവമായ ഇന്ദ്രനേയും ജല ദൈവമായ വരുണിനേയും പ്രസാദിപ്പിക്കുന്നതിന് വേണ്ടി ഗുജറാത്തിലെ 33 ജില്ലകളിലാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പരിജന്യ യാഗം നടത്തുക. മാസങ്ങളായി ഗുജറാത്തില്‍ നടന്നു വരുന്ന ‘സുഫലാം സുജലാം ജല്‍ അഭിയാന്‍’ പദ്ധതിയുടെ അവസാനമായാണ് യാഗം നടത്തുക.

ഈ മാസം 31 നാണ് യാഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ 33 ജില്ലകളിലായി 41 സ്ഥലങ്ങളിലാണ് പരജന്യ യാഗം നടത്തുക. യാഗത്തിനു ശേഷം പ്രസാദം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും മറ്റു ഉന്നത് ഉദ്യോഗസ്ഥരും യാഗത്തില്‍ പങ്കെടുക്കുമെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പാട്ടേല്‍ പറഞ്ഞു.

prp

Related posts

Leave a Reply

*