പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത്: ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിന്‍റെ ചുരുക്കപ്പേരാണ് പബ്ജി. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഈ ഗെയിമിന് വന്‍ പ്രചാരമാണുള്ളത്. സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ ഈ ഗെയിം പൂര്‍ണ്ണമായി നിരോധിക്കാനാണ് സര്‍ക്കുലറിന്‍റെ ഉള്ളടക്കം. പഠനത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു എന്നും കുട്ടികളെ ഈ ഗെയിം അടിമയാക്കി വച്ചിരിക്കുകയാണെന്നും നിരോധനത്തിന് […]

കാ​റി​നു മു​ന്നി​ലും പി​ന്നി​ലും ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഒ​രു കു​ടും​ബ​ത്തി​ലെ 10 പേ​ര്‍ മ​രി​ച്ചു

ക​ച്ച്‌: ഗു​ജ​റാ​ത്തി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യാ​യ ക​ച്ചി​ലു​ണ്ടാ​യ വാഹനാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ച്ചി​ലെ ബച്ചുവയി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ബ​ച്ചു​വ​യി​ല്‍​നി​ന്ന് ഭു​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ല്‍ ട്രെ​യ്‌​ല​ര്‍ ട്ര​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌ തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.   ഡി​വൈ​ഡ​റി​ല്‍ ത​ട്ടി തെ​ന്നി​മാ​റി​യ ട്ര​ക്ക് അ​ടു​ത്ത ലൈ​നി​ലേ​ക്ക് ക​യ​റി ഇവര്‍ സഞ്ചരിച്ചിരുന്ന എ​സ്‌​യു​വി​യി​ല്‍ ഇ​ടി​ച്ചു. ഈ ​സ​മ​യം പി​ന്നി​ല്‍​നി​ന്നു​വ​ന്ന ട്ര​ക്ക് എ​സ്‌​യു​വി​യു​ടെ പി​റ​കി​ലും ഇ​ടി​ച്ചു. ര​ണ്ടു ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. […]

ഭര്‍ത്താവുമായി അവിഹിത ബന്ധമെന്ന് സംശയം: 17കാരിയുടെ കൈ യുവതി തിളച്ച എണ്ണയില്‍ മുക്കി

രാജ്‌കോട്ട്: ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 17കാരിയായ പെണ്‍കുട്ടിയുടെ കൈ യുവതി തിളച്ച എണ്ണയില്‍ മുക്കി. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടി രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുജറാത്തിലെ രാജ്‌കോട്ട് ഭഗ് വതിപര ഏരിയയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സുമന്‍ എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവായ രാഹുല്‍ പര്‍മാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 17കാരിയോട് ഭര്‍ത്താവിന് വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ച സുമന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്‍റെ ഭര്‍ത്താവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിയോട് തിളച്ച എണ്ണയില്‍ കൈ […]

മഴപെയ്യിക്കാന്‍ യാഗം നടത്താനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: ഹിന്ദു പുരാണങ്ങളിലെ മഴദൈവമായ ഇന്ദ്രനെ പ്രസാദിപ്പിച്ച്‌ മഴ പെയ്യിക്കുന്നതിനായി യാഗം നടത്താന്‍ ഒരുങ്ങുകയാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. മഴ പെയ്യിക്കുന്നതിനായി 41 പരിജന്യ യാഗം നടത്താനുള്ള തീരുമാനം വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധാനാഴ്ച എടുത്തു കഴിഞ്ഞു. മഴ ദൈവമായ ഇന്ദ്രനേയും ജല ദൈവമായ വരുണിനേയും പ്രസാദിപ്പിക്കുന്നതിന് വേണ്ടി ഗുജറാത്തിലെ 33 ജില്ലകളിലാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പരിജന്യ യാഗം നടത്തുക. മാസങ്ങളായി ഗുജറാത്തില്‍ നടന്നു വരുന്ന ‘സുഫലാം സുജലാം ജല്‍ അഭിയാന്‍’ പദ്ധതിയുടെ അവസാനമായാണ് യാഗം […]

രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ പോലീസ് അതിക്രമം

ജമ്നാനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയ്ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍റെ കൈയ്യേറ്റ ശ്രമം. ഗുജറാത്തിലെ ജമ്‌നാനഗറില്‍വെച്ച്‌ റീവയുടെ കാറും ഇരുചക്ര വാഹനവും തമ്മില്‍ തട്ടി അപകടമുണ്ടായി. ഇതേ തുടര്‍ന്നാണ് ഇയാള്‍ റിവയെ കൈയ്യേറ്റം ചെയ്തത്. സാരു സെക്ഷന്‍ റോഡില്‍ വെച്ച്‌ റീവയുടെ കാറും മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസുകാരന്‍ റീവയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. സംഭവം കണ്ടുകൊണ്ടിരുന്ന ആളുകള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന്  ദൃക്സാക്ഷി പറഞ്ഞു. റീവയ്ക്ക് ആവശ്യമായ […]

മ​ക​ന്‍ അമ്മയെ ടെ​റ​സി​നു മു​ക​ളി​ല്‍​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി-VIDEO

രാജ്കോട്ട്: രോഗിയായ അമ്മയെ മകന്‍ ടെറസിനു മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മയുടെ രോഗത്തില്‍ മനസുമടുത്തതിനെ തുടര്‍ന്നാണ് അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നിനെ മകനായ സന്ദീപ് നെത്വാനി കൊലപ്പെടുത്തിയത്. ഗുജറാത്തിലെ രാ​ജ്കോ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 27ന് ദാരുണ സംഭവം നടന്നത്.  അ​മ്മ കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ല്‍​നി​ന്ന് കാ​ല്‍​വ​ഴു​തി​വീ​ണ് മ​രി​ച്ചെ​ന്നാ​ണു മ​ക​ന്‍ പൊലീസിന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ല. അതിനാല്‍ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. എന്നാല്‍ പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ […]

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞചെയ്തു. ഗവര്‍ണര്‍ ഓം പ്രകാശ് കോലിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി നിരവധിപ്പേര്‍ ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു. 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ച ബിജെപി ഇത്തവണയും ഭരണം നിലനിര്‍ത്തുകയായിരുന്നു.  മുഖ്യമന്ത്രിയുള്‍പ്പടെ 19 അംഗ മന്ത്രിസഭയാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്. ഒന്‍പത് […]

ഗുജറാത്തിന്‍റെ മുഖം മിനുക്കാന്‍ സ്മൃതി ഇറാനി മുഖ്യമന്ത്രി സ്ഥാത്തേക്ക് ?

അഹമ്മദാബാദ്: ഗുജറാത്തില്‍ ആറാം വട്ടവും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജ്കോട്ടില്‍ മത്സരിച്ച്‌ ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാനിയെ ബിജെപി ഇത്തവണ മാറ്റിനിര്‍ത്തിയേക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഭരണവിരുദ്ധ വികാരമുള്ളതാണ് വിജയ് രൂപാണിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. മോദിയുടെ നേതൃത്വത്തിന്‍റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്നതും ജനപ്രീതിയുള്ള ആളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്ന് കരുതുന്നു. എന്നാല്‍, അമിത് ഷായ്ക്ക് ഇതില്‍ […]

‘വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു’:ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തെ പരിഹസിച്ച്‌ പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നതായി ഹാര്‍ദിക് ആരോപിച്ചു. സൂറത്ത്, അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഹാര്‍ദിക് ആരോപിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്‍റെ ആരോപണം. വോട്ടെണ്ണുന്നതിനു മുന്‍പായി ഇവിഎം മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്ക്കെടുത്തെന്നായിരുന്നു ആരോപണം. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും […]

തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ മോദി.

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിനെത്തിയ മോദി കാറില്‍ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവര്‍ത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയായിരുന്നു. 182 അംഗ സീറ്റില്‍ 105 സീറ്റ് നേടിയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരം നിലനിറുത്തിയത്. ഹിമാചലില്‍ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്.