ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബോംബൈ സൂചിക സെന്‍സെക്​സ്​ 577 പോയിന്‍റ്​ താഴ്​ന്ന്​ 32,918.94ലാണ്​ വ്യാപാരം നടത്തുന്നത്​. ദേശീയ സൂചിക നിഫ്​റ്റി 150 പോയിന്‍റ്​ താഴ്​ന്ന്​ 10,189.05ലാണ്​ വ്യാപാരം നടത്തുന്നത്​.   നേരത്തെ ഗുജറാത്ത്​ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്​സിറ്റ്​പോള്‍ ഫലങ്ങള്‍ പുറത്ത്​ വന്നപ്പോള്‍ ഒാഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ മുന്നേറ്റമുണ്ടായതോടെ വിപണിക്ക്​ അത്​ തിരിച്ചടിയാവുകയായിരുന്നു.  

ഗുജറാത്തിലും ഹിമാചലിലും ബിജെപി മുന്നില്‍

അഹമമദാബാദ്: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമാണെങ്കിലും കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തിയതായും ഫലസൂചനകള്‍ പറയുന്നു. ഗുജറാത്തില്‍ 92 സീറ്റില്‍ ബിജെപി മുന്നിലാകുമ്പോള്‍ 56 ഇടത്ത് കോണ്‍ഗ്രസ് ലീഡുചെയ്യുന്നു. സൌരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ദളിത് നേതാവ് ജിഗ്നേഷ് മേവാനി ആദ്യം മുന്നില്‍ ആയിരുന്നെങ്കിലും പിറകിലേക്ക് പോയി. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ ബിജെപി 27 സീറ്റിലും കോണ്‍ഗ്രസ്സ് 8 സീറ്റിലും മുന്നിലാണ് . 182 മണ്ഡലങ്ങളിലേയ്ക്ക് വോട്ടെടുപ്പു നടന്ന ഗുജറാത്തില്‍ […]

ഗുജറാത്തില്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി

അഹമ്മദാബാദ്‌​: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.  രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലേയും മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തിത്തുടങ്ങി. 69 വനിതകളടക്കം 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം. എട്ട് മണിക്ക് തുടങ്ങിയ വോട്ടിംഗില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെനും വോട്ട് രേഖപ്പെടുത്താന്‍ എത്തി.   രണ്ടു ഘട്ടങ്ങളായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം […]

ഗുജറാത്ത് ഇലക്ഷന്‍; ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു ആണ് എതിര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോര്‍ക്കുന്ന മാണ്ഡ്‌വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോധ്‌വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു […]

നാളെ ഗുജറാത്ത് തെരഞ്ഞെടുപ്പ്; നിശബ്ദ പ്രചാരണം ആരംഭിച്ചു

അഹമ്മദാബാദ്: നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിനായി ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദപ്രചാരണ ദിനമായ ഇന്ന് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം. സൗരാഷ്ട്ര മുതല്‍ തെക്കന്‍ ഗുജറാത്ത് വരെയുള്ള 13 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് അവസാനം പുറത്തുവന്ന അഭിപ്രായ സര്‍വേകളിലെ പ്രവചനം. എന്നാല്‍ ഹര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ള യുവപ്രക്ഷോഭ നായകരുടെ സഹകരണം ലഭിച്ചത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. രണ്ട് ദശകത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും […]

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി

സൂറത്ത്: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആരോപിച്ചത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബരി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ല. അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് […]

ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് 24 പേരെ ബിജെപി പുറത്താക്കി. മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്. ഈ മാസം 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്.  

രാഹുല്‍ ഗാന്ധി ഇന്ന്‍ ഗുജറാത്തിലെത്തും

പോര്‍ബന്ധര്‍:  രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്തിലെത്തും. രാവിലെ പോര്‍ബന്ധറില്‍ വിമാനമിറങ്ങുന്ന രാഹുല്‍ മുക്കുവ സമൂഹവുമായി ചര്‍ച്ചനടത്തും. തുടര്‍ന്ന് സനദിലെ ദളിത് ശക്തികേന്ദ്ര എന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍റര്‍ സന്ദര്‍ശിക്കും. ഉച്ചയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹം മെഡിക്കല്‍ പ്രൊഫഷണല്‍സുമായും ടീച്ചര്‍മാരുമായും സംവദിക്കും. വൈകിട്ട് നികോളിലാണ് രാഹുലിന്‍റെ പൊതുസമ്മേളനം. ഗാന്ധിനഗര്‍ മഹിസാഗര്‍ ദഹോഡ് എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്‍റെ നാളത്തെ പരിപാടി.

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ന്യൂഡല്‍ഹി:   ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തീയതി വൈകിപ്പിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍റെ  നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും പ്രഖ്യാപനം. രണ്ട് ഘട്ടമായി ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ്   കമ്മീഷന്‍  ആലോചിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 22 വരെ നിലവിലുള്ള നിയമസഭക്ക് കാലാവധിയുണ്ട്. ഒക്ടോബര്‍ 12 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചല്‍പ്രദേശിലെ തീയതി പ്രഖ്യാപിച്ചത്. നവംബര്‍ ഒമ്പതിനാണ് ഇവിടെ  തെരഞ്ഞെടുപ്പ്.  ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഗുജറാത്തിലെ തീയതി നീട്ടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഡിസംബര്‍  […]