ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്.

ബോംബൈ സൂചിക സെന്‍സെക്​സ്​ 577 പോയിന്‍റ്​ താഴ്​ന്ന്​ 32,918.94ലാണ്​ വ്യാപാരം നടത്തുന്നത്​. ദേശീയ സൂചിക നിഫ്​റ്റി 150 പോയിന്‍റ്​ താഴ്​ന്ന്​ 10,189.05ലാണ്​ വ്യാപാരം നടത്തുന്നത്​.

 

നേരത്തെ ഗുജറാത്ത്​ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്​സിറ്റ്​പോള്‍ ഫലങ്ങള്‍ പുറത്ത്​ വന്നപ്പോള്‍ ഒാഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ മുന്നേറ്റമുണ്ടായതോടെ വിപണിക്ക്​ അത്​ തിരിച്ചടിയാവുകയായിരുന്നു.

 

prp

Related posts

Leave a Reply

*