തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍; ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ചിലെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാനത്തു 2.54 കോടി വോട്ടര്‍മാര്‍ ആണുള്ളത്. ഇതില്‍ വനിതകള്‍ 1.31 കോടി. പുരുഷന്‍മാര്‍ 1.22 കോടി. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്-30,47,923 രണ്ടാമത് തിരുവനന്തപുരം-26,54,470. കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു മാസം കൊണ്ടു 3.43 ലക്ഷം വോട്ടര്‍മാര്‍ കൂടി. ഇതില്‍ 119 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടും.

പ്രവാസി മലയാളി വോട്ടര്‍മാര്‍ 66,584. പുതിയ വോട്ടര്‍മാര്‍ -2,61,780. സംസ്ഥാനത്ത് ആകെ 24,970 പോളിങ് സ്റ്റേഷനുകളാണുള്ളത്. പുതിയത് ഇതില്‍ 510 എണ്ണം പുതിയതാണ്. 2016ല്‍ 909 പ്രശ്‌നബാധിത ബൂത്തുകള്‍. ഈ വര്‍ഷം ജില്ലാ തലത്തില്‍ കണക്കെടുപ്പു തുടരുകയാണ്. എല്ലാ ജില്ലകളിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍-1950.

മുഖ്യ തെരഞ്ഞെടുപ്പു ഓഫിസറുടെ കാര്യാലയത്തിലും ഹെല്‍പ് ലൈന്‍-18004251965. മരിച്ചതോ സ്ഥലം മാറിയതോ പേര് ഇരട്ടിച്ചതോ ആയ 1,15,00 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും ടിക്കാറാം മീണ അറിയിച്ചു.

prp

Related posts

Leave a Reply

*