ലോക്‌സഭാ തിരഞ്ഞെടുപ്പ് – പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

കാസര്‍ഗോഡ് : ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പോളിംഗ് സാമഗ്രികള്‍ വിതരണം ആരംഭിച്ചു. കാസര്‍ഗോഡ് പാര്‍ലമെന്‍റെ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികളുടെ വിതരണമാണ് നടക്കുന്നത്. മഞ്ചേശ്വരം, കാസര്‍ഗോഡ് , ഉദുമ മണ്ഡലങ്ങളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം കാസര്‍ഗോഡ് ഗവ. കോളേജിലും കാഞ്ഞാങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ പോളിംഗ് സാമഗ്രികളുടെ വിതരണം നെഹ്‌റു കോളേജിലും പയ്യന്നൂര്‍ മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം പയ്യന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കല്യാശേരി മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം […]

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മോഷണം പോയത് അമ്പതോളം മൊബൈല്‍ ഫോണുകള്‍

ലക്‌നൗ: പ്രിയങ്ക ഗാന്ധി വാദ്രയുടെ സജീവ രാഷ്ടീയ പ്രവേശനത്തിന് നൃത്തം വെച്ചും ജയ് വിളിച്ചും ലക്ഷക്കണക്കിന് പേരാണ് വരവേല്‍ക്കാന്‍ എത്തിയത്. രാഷ്ടീയ പ്രവേശനത്തിനത്തിന് ശേഷം ആദ്യമായി ലക്‌നൗവില്‍ നടത്തിയ റോഡ് ഷോയ്ക്ക് വന്‍ ജന പങ്കാളിത്തമായിരുന്നു ലഭിച്ചത്. എന്നാല്‍ മോഷ്ടാക്കള്‍ക്ക് ചാകരയായിരുന്നു ഈ മെഗാറാലി. റാലിക്കിടയില്‍ ഏകദേശം അമ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി ലക്‌നൗ പൊലീസ് പറഞ്ഞു. ഒരു മോഷ്ടാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു […]

തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍; ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ചിലെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാനത്തു 2.54 കോടി വോട്ടര്‍മാര്‍ ആണുള്ളത്. ഇതില്‍ വനിതകള്‍ 1.31 കോടി. പുരുഷന്‍മാര്‍ 1.22 കോടി. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്-30,47,923 രണ്ടാമത് തിരുവനന്തപുരം-26,54,470. കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു മാസം കൊണ്ടു 3.43 ലക്ഷം വോട്ടര്‍മാര്‍ […]

രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റം; തെലങ്കാനയില്‍ ടിആര്‍എസിന് കേവലഭൂരിപക്ഷം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി. പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദേശീയപ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി. അതിനാല്‍, ഫലം […]

കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ്‌- കോണ്‍ഗ്രസ്‌ സഖ്യം മുന്നില്‍

കര്‍ണ്ണാടക: കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. മൂന്ന് ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു. ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ മണ്ഡലമായ മായ ബല്ലാരിയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അരലക്ഷത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നേറുന്നു. ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും […]

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയസാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.  മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി കടുത്ത മത്സരം നേരിടുന്ന ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പത്ത് മന്ത്രിമാര്‍ കടുത്ത മത്സരം നേരിടുമെന്നും ജയിക്കാന്‍ നേരിയ സാധ്യത മാത്രമാണെന്നുമാണ് പുറത്തു വരുന്ന വിവരം.സംസ്ഥാനത്തെ 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. […]

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം; കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു

കര്‍ണാടക: തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്‌കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പിയില്‍ ഐക്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു. യെദ്യൂരപ്പയും […]

13 വര്‍ഷത്തിന് ശേഷം കശ്മീരില്‍ ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ്

ജമ്മു കശ്മീര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനായി കശ്മീര്‍ ഇന്നു ബൂത്തില്‍. പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വൈകിട്ടു നാലു വരെയാണ് പോളിങ്. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലു ഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, ബിഎസ്പി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചതിനാല്‍ ബിജെപി- കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണു പലയിടത്തും. അതേസമയം, 240 സ്ഥാനാര്‍ഥികള്‍ ഇതിനകം […]

ആരാകും അടുത്ത പ്രധാനമന്ത്രി?; എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ ഞാന്‍ തന്നെയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: 2019 ല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന്, സഖ്യകക്ഷികള്‍ സമ്മതിച്ചാല്‍ താന്‍ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് നിസ്സംശയം പറഞ്ഞ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം രംഗത്തു വന്ന് ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊതുവേദിയില്‍ തുറന്നു സമ്മതിയ്ക്കുന്നത്. ബിജെപി, കോണ്‍ഗ്രസ് എന്നീ രണ്ട് ധ്രുവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല […]

ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞതോടെ ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു […]