തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം; കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു

കര്‍ണാടക: തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്‌കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പിയില്‍ ഐക്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

യെദ്യൂരപ്പയും ബി.ജെ.പിയും തന്നെ ചതിച്ചുവെന്നാണ് ചന്ദ്രശേഖറിന്റെ ആരോപണം. സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആരും മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ല, ബലിയാടാക്കി വിജയസാധ്യതയില്ലാത്തിടത്ത് മത്സരിപ്പിക്കുകയായിരുന്നു. താന്‍ പാര്‍ട്ടി വിട്ടതിനും കോണ്‍ഗ്രസില്‍ ചേരാനും കാരണം ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നും ഇദ്ദേഹം ആരോപിച്ചു.

ജെ.ഡി.എസിന്‍റെ ഉറച്ച സീറ്റാണ് രാമനഗര്‍. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിച്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാമനഗരിയിലെ എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടം ഉപതെരഞ്ഞെടുപ്പിലേക്കെത്തിയത്. ചിന്നപ്പട്ടണ നിലനിര്‍ത്തിയാണ് കുമാരസ്വാമി രാമനഗര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ബി.ജെ.പിക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണ് ചന്ദ്രശേഖറിന്‍റെ പിന്മാറ്റം.

prp

Related posts

Leave a Reply

*