മാരമ്മ ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ; പൂജാരി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

കര്‍ണാടക: മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഭഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റ ഹിമ്മാടി മഹാദേവസ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് ക്ഷേത്രപൂജാരി പൊലീസിന് മൊഴി നല്‍കി. പൂജാരി ദൊഡ്ഡയ്യ അടക്കം 4 പേരാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യവിഷബാധയേറ്റ് 15 പേരാണ് മരിച്ചത്. ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തില്‍ നടന്ന പൂജാകര്‍മ്മങ്ങള്‍ക്കൊടുവില്‍ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. നൂറിനടുത്ത് ആളുകള്‍ ചികിത്സക്ക് വിധേയരാവുകയും ചെയ്തു . മാരമ്മ ക്ഷേത്രത്തില്‍ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടീല്‍ ചടങ്ങിന്‍റെ ഭാഗമായാണ് […]

പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം തടഞ്ഞതിന് മുത്തശ്ശനെ കൊലപ്പെടുത്തി

കര്‍ണാടക: പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയുടെ വിവാഹം തടഞ്ഞതിന് മുത്തശ്ശനെ കൊലപ്പെടുത്തി. കാരേനഹള്ളിയിലാണ് സംഭവം. എഴുപത് വയസ്സുള്ള ഈശ്വരപ്പയാണ് കൊല്ലപ്പെട്ടത്. ഈശ്വരപ്പയുടെ മകനും വധുവിന്‍റെ പിതാവുമായ കുമാറും വരന്‍റെ പിതാവും ചേര്‍ന്നാണ് കൊലനടത്തിയത്. 15വയസ്സുള്ള കുട്ടിയുടെ വിവാഹമാണ് ഇവര്‍ നടത്താന്‍ ശ്രമിച്ചത്. വിവാഹം നടത്താന്‍ തീരുമാനിച്ച അന്ന് മുതല്‍ ഈശ്വരപ്പ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ചെള്‍ഡ് ലൈനിലും ഇയാള്‍ പരാതി നല്‍കി. തുടര്‍ന്ന് ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റിയിരുന്നു. വാക്കേറ്റത്തിനിടെയാണ് കൊല നടന്നത്. വാക്കേറ്റം മുറുകിയപ്പോള്‍ ഇരുവരും […]

കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ്‌- കോണ്‍ഗ്രസ്‌ സഖ്യം മുന്നില്‍

കര്‍ണ്ണാടക: കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. മൂന്ന് ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു. ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ മണ്ഡലമായ മായ ബല്ലാരിയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അരലക്ഷത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നേറുന്നു. ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും […]

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം; കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു

കര്‍ണാടക: തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്‌കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പിയില്‍ ഐക്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു. യെദ്യൂരപ്പയും […]

ക​ര്‍​ണാ​ട​ക​യി​ല്‍ 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബം​ഗ​ളൂ​രു: എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ്​- ജ​ന​താ​ദ​ള്‍ എ​സ് സ​ഖ്യ സര്‍ക്കാറിന്‍റെ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങും ന​ട​ന്നു. ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സിന്‍റെ 15ഉം ​ജെ.​ഡി.​എ​സിന്‍റെ​​ എട്ടും എം.​എ​ല്‍.​എ​മാ​ര്‍ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തു. മു​ഴു​വ​ന്‍ മ​ന്ത്രി​മാ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്​​ഞ​ക്കു​ശേ​ഷ​മേ വ​കു​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​കൂ. കോണ്‍ഗ്രസ് നേതാക്കളായ ഡി. ശിവകുമാര്‍, ആര്‍.വി ദേശ്പാണ്ഡേ എന്നിവരും ജെ.ഡി.എസ് നേതാക്കളായ എച്ച്‌.ഡി രേവണ്ണ, ബന്ദപ്പ കശമ്ബൂര്‍ എന്നിവര്‍ സത്യപ്രതിജ്ഞവരില്‍ പെടുന്നു. മേ​യ്​ 23ന്​ ​മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യും സ​ത്യ​പ്ര​തി​ജ്​​ഞ […]

ഷൂട്ടിങിനിടെ പ്രമുഖ സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

കന്നഡ ചലച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണ് ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തില്‍  വീണു മരിച്ചത്. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസുകണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്. സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്. പുറത്ത് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.   സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ബംഗളൂരുവില്‍ പ്രതിപക്ഷ ​ ഐക്യം; കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു;

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെ . ഡി .എസ്‌ നേതാവ് എച്ച്‌.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്ഗ്രസ് നേതാവ് ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. മറ്റന്നാളാണ് കോണ്ഗ്രസ്സ്ജെ ഡി എസ്‌ സഖ്യത്തിന്‍റെ വിശ്വാസ വോട്ടെടുപ്പ് നടക്കുക.വിധാന്‍ സൗധക്കുമുന്നില്‍ പ്രത്യേകമായി ഒരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയ്ക്ക് ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം രൂപം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് രണ്ടു […]

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരാഴ്ച നീണ്ട രാഷ്ട്രീയ നാടകത്തിനിടെ രണ്ടാമത്തെ മുഖ്യമന്ത്രി സത്യപ്രതിജ്ഞക്ക്. കോണ്‍ഗ്രസിന്‍റെ  ജി പരമേശ്വരയ്ക്ക് ഒപ്പമാണ് എച്ച്‌ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. എന്നാല്‍ രണ്ടാമത് ഒരാള്‍ക്ക് കൂടി ഉപമുഖ്യമന്ത്രി പദം നല്‍കുന്നത് സംബന്ധിച്ച്‌ ഇരു പാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല. ‌‌ബുധനാഴ്ച വൈകിട്ട് ചേരുന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളും ക്യാബിനറ്റിനെക്കുറിച്ച്‌ അന്തിമ രൂപമുണ്ടാക്കും. സംസ്ഥാനത്തെ 34 മന്ത്രിമാരില്‍ 22 എണ്ണം കോണ്‍ഗ്രസിനും മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ ജെഡിഎസിനുമാണ് ലഭിക്കുക. കോണ്‍ഗ്രസ് സ്റ്റേറ്റ് […]

കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചു

 ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സുരക്ഷ പിന്‍വലിച്ചത്. അധികാരമേറ്റെടുത്ത ഉടന്‍ ഇന്‍റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോട്ടിന് നല്‍കിയ സുരക്ഷ എടുത്തു കളയുകയായിരുന്നു. ഇതോടെ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പുതിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിലേയോ കേരത്തിലേയോ ഏതെങ്കിലും റിസോട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ഭൂരിപക്ഷം […]

യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയതായി പരാതി

യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയും കൈവശമുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തതായി പരാതി. ഇരുപത്തിമൂന്നുകാരിയായ യുവ നടിയെ നായികാ വേഷം തരാമെന്നു വാഗ്ദാനം ചെയ്ത് മൂന്നുപേര്‍ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. കുന്താപൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നുപേര്‍ക്കെതിരെ നടി പരാതി നല്‍കി. ഈ പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായെന്നും നടി പരാതിയില്‍ പറയുന്നു. നിര്‍മ്മാതവാണെന്ന പേരില്‍ ഫോണില്‍ ബന്ധപ്പെട്ട വ്യക്തി നടിയോട് പൊരൂരില്‍ എത്താന്‍ പറയുകയും അവിടെ എത്തിയ നടിയോട് […]