കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചു

 ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സുരക്ഷ പിന്‍വലിച്ചത്. അധികാരമേറ്റെടുത്ത ഉടന്‍ ഇന്‍റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോട്ടിന് നല്‍കിയ സുരക്ഷ എടുത്തു കളയുകയായിരുന്നു.

ഇതോടെ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പുതിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിലേയോ കേരത്തിലേയോ ഏതെങ്കിലും റിസോട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റുമെന്നാണ് കരുതുന്നത്.

സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൈവശമുള്ള എം എല്‍ എമാരെ നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെ ഡി എസും.വിധാന്‍സൗധയിലെ പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ തിരികെ റിസോര്‍ട്ടുകളിലേക്കാണ് മാറ്റിയത്.
എന്നാല്‍ രണ്ട് കോൺഗ്രസ് എംഎൽഎമാര്‍  റിസോർട്ട് വിട്ടുപോയതായാണ് റിപ്പോർട്ട്. പ്രതാപഗൗഡ പാട്ടീൽ, വിജയനഗർ എംഎൽഎ ആനന്ദ് സിങ് എന്നിവരാണ് പോയത്.  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് മോദി സർക്കാർ ആനന്ദ് സിങ്ങിനെ തട്ടിയെടുത്തുവെന്നാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം.

അതിനിടെ, കോൺഗ്രസ് – ജെ‍ഡിഎസ് സഖ്യത്തിനു പിന്തുണ അറിയിച്ച സ്വതന്ത്ര എംഎൽഎ ആർ. ശങ്കറിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് സഖ്യത്തിനൊപ്പമെന്നു ആദ്യമറിയിച്ച ശങ്കർ പിന്നീടു നിലപാടു മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും കോൺഗ്രസിനൊപ്പമെന്ന നിലപാടാണ് പുലർത്തുന്നത്.

prp

Related posts

Leave a Reply

*