വ്യാജ ഡയറിയില്‍ പിന്നെയും തിരുത്തല്‍; കോണ്‍ഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയമെന്ന് യെദ്യൂരപ്പ

ബാംഗ്ലൂര്‍: അഴിമതി ആരോപണമുന്നയിച്ച്‌ കാരവന്‍ മാഗസിനും കോണ്‍ഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവര്‍ത്തിച്ച്‌ ബിഎസ് യെദ്യൂരപ്പ. തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിന്‍ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് നല്‍കിയ തുക രേഖപ്പെടുത്തിയ ഭാഗത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. നിതിന്‍ ഗഡ്കരയുടെ മകന്‍റെ വിവാഹത്തിന് 1000 കോടി നല്‍കി എന്നാണ് ആദ്യം ഡയറിയില്‍ എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ […]

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബി.ജെ.പിക്ക് 1000 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകളും പുറത്തുവിട്ടു. ഇതിന് പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. […]

യെദിയൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗവര്‍ണ്ണര്‍ക്ക് യെദിയൂരപ്പ നല്‍കിയ കത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത ആണ് കത്തുകള്‍ സമര്‍പ്പിച്ചത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ കോടതി വാദം തുടരുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച്‌ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹര്‍ജിക്കാര്‍ക്ക് […]

കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചു

 ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സുരക്ഷ പിന്‍വലിച്ചത്. അധികാരമേറ്റെടുത്ത ഉടന്‍ ഇന്‍റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോട്ടിന് നല്‍കിയ സുരക്ഷ എടുത്തു കളയുകയായിരുന്നു. ഇതോടെ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പുതിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിലേയോ കേരത്തിലേയോ ഏതെങ്കിലും റിസോട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ഭൂരിപക്ഷം […]

ആഘോഷങ്ങളില്ല; യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു:  നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ ഒമ്പതു മണിയോടെ ഗവര്‍ണര്‍ വാജു ഭായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയുടെ ഇരുപത്തി രണ്ടാമത് മുഖ്യമന്ത്രിയായിട്ടാണ് യെദ്യൂരപ്പ സ്ഥാനമേറ്റത്. ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെ സത്യപ്രതിജ്​ഞ ചടങ്ങുകള്‍ നടത്താനായിരുന്നു ബി.ജെ.പി ആലോചിച്ചിരുന്നത്. എന്നാല്‍ അധികം ആഘോഷ പ്രകടനങ്ങള്‍ ഇല്ലാതെയാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യപ്രതിജ്​ഞ ചടങ്ങുകള്‍ നടന്നത്. കര്‍ണാടകയില്‍ വന്‍ ആഘോഷ പരിപാടികള്‍ക്ക് പദ്ധതിയിട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ […]