‘റോക്കി’ക്ക് പിറന്നാൾ ആശംസകളുമായി കെജിഎഫ് 2 പുതിയ പോസ്റ്റർ

ആളുകളുടെ ഇടയിൽ എല്ലാക്കാലത്തും ഗ്രഹണങ്ങൾ കൗതുകത്തിനും ഭയത്തിനും കാരണമാകാറുണ്ട്. 2020 ൽ നാല് ചന്ദ്രഗ്രഹണങ്ങൾക്കാണ് ഭൂമി സാക്ഷ്യം വഹിക്കുക. അവയെല്ലാം ഭാഗികമായി നിഴൽ മൂടിയ ചന്ദ്രഗ്രഹണങ്ങളായിരിക്കും. അതിൽ ആദ്യത്തെ ഗ്രഹണം 2020 ജനുവരി പത്തിന് സംഭവിക്കും. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ജനുവരി 10 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഏകദേശം 4 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സമയം രാത്രി 10.37 മുതൽ പുലർച്ചെ 2.42 വരെ ചന്ദ്രഗ്രഹണം നീണ്ടു നിൽക്കും. ഗ്രഹണ […]

അനിയന്‍റെ ചിത്രം നിർമിച്ച് ദിലീപ്; ടൈറ്റിൽ പോസ്റ്റർ

ദിലീപിന്‍റെ അനിയൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. തട്ടാശേരി കൂട്ടം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ‌ ദിലീപ് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകനായെത്തുന്നത്. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോവസ്. രാജീവ് നായർ, സഖി എൽസ എന്നിവരുടെ വരികൾക്ക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. courtsey content […]

ഷൈലോക്ക് ടീസർ ഏറ്റെടുത്ത് ആരാധകർ; ട്രെൻഡിങ്ങിൽ ഒന്നാമത്

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ഷൈലോക്കിന്‍റെ ടീസര്‍ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഒരു ലക്ഷം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി ഇടംപിടിച്ചിരിക്കുകയാണിപ്പോൾ ടീസര്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് തന്നെയാണ് ടീസറിന്‍റെ പ്രധാന ഹൈലൈറ്റ്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് മെഗാസ്റ്റാർ എത്തിയിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലും ചിത്രം റിലീസിനെത്തുന്നുണ്ട്. കുബേരന്‍ എന്നാണ് ചിത്രത്തിന്‍റെ തമിഴ്പതിപ്പിലെ […]

ഷെയ്ന്‍ നിഗത്തിന്‍റെ ‘ഇഷ്‌ക്’ ഉടന്‍ പ്രദര്‍ശനത്തിന്

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രകടനത്തിന് ശേഷം യുവ താരം ഷെയ്ന്‍ നിഗം നായകനാവുന്ന ‘ഇഷ്‌ക്’ ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ പേര് പോലെയല്ല കഥാഗതി എന്ന് സൂചിപ്പിക്കുന്ന ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പുതുമുഖ താരം ആന്‍ ശീതള്‍ ആണ് നായിക. ഇഷ്‌കിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ജെയ്ക്‌സ് ബിജോയ്. ചിത്രത്തിലെ ആദ്യ ഗാനമായ […]

ലൂസിഫര്‍ റിലീസ് ചെയുന്നത് 43 രാജ്യങ്ങളില്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലൂസിഫര്‍ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം തന്നെ നേരത്തെ ആരംഭിച്ചിരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വലിയ റിലീസ് തന്നെയാണ് ലൂസിഫറിനുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നു. വമ്പന്‍ റിലീസുകളിലൊന്നായിട്ടാണ് ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നു. 43 രാജ്യങ്ങളില്‍ ലൂസിഫര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ യുഎസിലും യുകെയിലും ഒരു മലയാള […]

‘2.0’ യില്‍ ഉപയോഗിച്ചത് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍..!

പൂര്‍ണമായും ത്രിഡിയില്‍ ചിത്രീകരിച്ച ദൃശ്യവിസ്മയമാണ് ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 2.0. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രമെന്ന റെക്കോര്‍ഡ് 580 കോടി മുടക്കിയ 2.0 ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. കാലിക പ്രസ്തകമായ പ്രമേയമാണ് ഇക്കുറി ശങ്കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ബഡ്ജറ്റിനേപ്പോലെ തന്നെ ആരാധകരെ ഞെട്ടിക്കുന്ന പുതിയ കണക്ക് ചിത്രത്തിന്‍റെ ആര്‍ട്ട് ഡയറക്ടര്‍ മുത്തുരാജ് പുറത്ത് വിട്ടിരിക്കുകയാണ്. മൊബൈല്‍ ഫോണിന്‍റെ ഉപയോഗവും അമിത റേഡിയേഷന്‍ പക്ഷികളുടെ ജീവന് […]

വ്യത്യസ്ത മേക്കോവറുമായി മമ്മൂക്ക; ‘യാത്ര’ കേരളത്തിലും മിന്നിക്കും

വ്യത്യസ്ത പ്രമേയം പറയുന്നതും മാസ് എന്‍റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ‘യാത്ര’.  ചിത്രീകരണം പൂര്‍ത്തിയായ യാത്ര നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച വരവേല്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഡിസംബര്‍ 21നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് […]

ക്ലീന്‍ യു സർട്ടിഫിക്കറ്റുമായി ‘തനഹ’ നാളെ തീയേറ്ററുകളിലേക്ക്

ശ്രീജിത്ത് രവി,  അഭിലാഷ് നന്ദകുമാര്‍, ടിറ്റോ വിത്സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘തനഹ’  ക്ലീൻ യു സർട്ടിഫിക്കറ്റുമായി നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. ഐവാനിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അംബിക നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ് നായികമാരായെത്തുന്നത്. ശ്രീജിത്ത് രവി, ഇര്‍ഷാദ്, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍, സാജന്‍ പള്ളുരുത്തി, സുരേഷ്‌കൃഷ്ണ, നന്ദലാല്‍, പാഷാണം ഷാജി, ശിവജി ഗുരുവായൂര്‍, എസ്.പി. ശ്രീകുമാര്‍, സാജന്‍ കൊടിയന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, […]

റിലീസിന് മുന്‍പെ ഓണ്‍ലൈനില്‍; ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഇളയ ദളപതി വിജയുടെ പുതിയ ചിത്രമായ സര്‍ക്കാരിന് റിലീസിന് മുന്‍പെ തലവേദന. സര്‍ക്കാരിലെ ഗാനങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. തമിഴ്‌റോക്കേഴ്‌സാണ് ഇതിനകം ഹിറ്റായ ഗാനങ്ങള്‍ വ്യാജമായി പുറത്തിറക്കിയത്. ചോര്‍ച്ചയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പൈറസി സൈറ്റുകള്‍ പലതും പൂട്ടിച്ചു. എന്നാല്‍ ഇതിന് പിന്നാലെ മദ്രാസ് റോക്കേഴ്‌സ് എന്ന പേരിലുള്ള പൈറേറ്റഡ് സൈറ്റ് ഗാനങ്ങള്‍ വീണ്ടും പുറത്തിറക്കി. ഈ വര്‍ഷം തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെയാണ് വിജയ് ചിത്രത്തിന് തിരിച്ചടി നേരിടുന്നത്. എആര്‍ റഹ്മാന്‍ സംഗീതം […]

ഒരേ വസ്ത്രമിട്ട് 23 ദിവസം അഭിനയിച്ചു; ലില്ലിയില്‍ നിന്ന് പുറത്തുവരാന്‍ മുടി മുറിച്ചു: സംയുക്ത മേനോന്‍

ടൊവിനോ ചിത്രം തീവണ്ടിയിലെ ദേവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി സിനിമാപ്രേമിയുടെ ശ്രദ്ധ പിടിച്ച നടിയാണ് സംയുക്ത മേനോന്‍. എന്നാല്‍ സംയുക്ത ആദ്യം അഭിനയിച്ച ചിത്രം തീവണ്ടിയല്ല. പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ലില്ലിയ്ക്കുവേണ്ടിയാണ് സംയുക്ത ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിംഗിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തുവെന്ന് സംയുക്ത […]