അനിയന്‍റെ ചിത്രം നിർമിച്ച് ദിലീപ്; ടൈറ്റിൽ പോസ്റ്റർ

ദിലീപിന്‍റെ അനിയൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. തട്ടാശേരി കൂട്ടം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ‌ ദിലീപ് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകനായെത്തുന്നത്.

ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോവസ്. രാജീവ് നായർ, സഖി എൽസ എന്നിവരുടെ വരികൾക്ക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു.

courtsey content - news online
prp

Leave a Reply

*