ജനുവരി 8ന് പണിമുടക്കുന്നത് 25 കോടി തൊഴിലാളികൾ; 24 മണിക്കൂർ ഇന്ത്യ സ്തംഭിക്കും

ജനുവരി എട്ടിന് പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനാല് കാര്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിനൊരുങ്ങുന്നത്. 25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. തമിഴ് നാട്ടിൽ എംഡിഎംകെ, ഡിഎംകെ പാർട്ടികളുടെ പിന്തുണ സമരത്തിനുണ്ട്. ‘തൊഴിലാളികളെ സംരക്ഷിക്കുന്നതിനു പകരം തൊഴിലാളികളുടെ അവകാശം തട്ടിയെടുക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്’ എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലൻ പറഞ്ഞു. ബന്ദിന് ശിവസേനയുടെയും പിന്തുണയുണ്ട്.സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐടിയു), ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എഐയുടിയുസി), ഹിന്ദ് മസ്ദൂർ സഭ (എച്ച്എംഎസ്), സെൽഫ് എംപ്ലോയിഡ് വുമൺസ് അസോസിയേഷൻ (എസ്ഇഡബ്യുഎ), ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി), ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ (എൽപിഎഫ്), യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് (യുടിയുസി), ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എഐസിസിടിയു), ഇന്ത്യൻ നാഷ്ണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ (ടിയുസിസി) എന്നീ തൊഴിലാളി സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

 courtsey content - news online
prp

Leave a Reply

*