കുട്ടിയാന വഴിതെറ്റി നാട്ടിലേക്ക്, വനത്തിലേയ്ക്ക് തിരികെ അയക്കാൻ വനപാലകരും നാട്ടുകാരും

മലപ്പുറം: കരുളായി വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി. രാത്രി ഒമ്പത് മണിയോടെയാണ് കരുളായി വളയംക്കുണ്ടിലെ ജനവാസ കേന്ദ്രത്തില്‍ ആണ്‍ കുട്ടിയാന പ്രത്യക്ഷപ്പെട്ടത്. വരിക്കലിന് സമീപത്ത് കൂടി ഒഴുകുന്ന കരിമ്പുഴയിലൂടെയോ ചെറുപുഴയിലൂടെയോ ഒഴുകിയെത്തിയതാണോ എന്നും വ്യക്തമല്ല.

വളയംക്കുണ്ട് ഭാഗത്തെ ജനവാസ കേന്ദ്രത്തിലൂടെ ഓടി നടന്ന ആനക്കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് വെച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുളായി വനം റെയ്‌ഞ്ചോഫിസര്‍ എം.എന്‍ നജ്‌മല്‍ അമീനിന്റെ നിര്‍ദേശ പ്രകാരം നെടുങ്കയം ഫോസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി ആനക്കുട്ടിയെ കൊണ്ടുപോയി. വളയംക്കുണ്ടിലെ വനാതിര്‍ത്തിയില്‍ ആനകൂട്ടം തമ്പടിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലേക്ക് ആനക്കുട്ടിയെ കയറ്റി വിടാനുള്ള ശ്രമം വനപാലകര്‍ വൈകിയും തുടരുകയാണ്

prp

Related posts

Leave a Reply

*