പട്ടണത്തിലെ മട്ടൻ കറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ചു

Aroor : .പട്ടണത്തിലെ മട്ടൻ കറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ചു.മുൻപ്
പട്ടരുടെ മട്ടൺ കറി എന്ന ചിത്രത്തിന്റെ പേര് സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കേരള ബ്രാഹ്മണ സഭ  രംഗത്തെത്തിയിരിന്നു.അതെ തുടർന്ന് ചിത്രത്തിന്റെ പേര് പട്ടണത്തിലെ മട്ടൻ കറി എന്ന് മാറ്റിയിരുന്നു.


അർജുൻ ബാബു കഥ /തിരക്കഥ /സംവിധാനം നിർവഹിച്ച സിനിമ 20min ഉം 37 sec ആണ് ഉള്ളത്.സിനിമയിൽ 75% ത്തോളം ഗ്രാഫിക്സ് ഉപയോഗപ്പെടുത്തി സിനിമ നിർമിച്ചതിനാണ്.അർജുൻബാബുവിന് ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടാനായത് .സിനിമ ഇതിനോടകം തന്നെ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.
എഴുപുന്ന, തെക്കേപരുത്തിക്കാട് ബാബു വിന്റെയും ജലജയുടെയും മകനാണ് അർജുൻ ബാബു.
ബ്ലാക്ക് മൂൺ സ്റ്റുഡിയോസിൻറെ ബാനറിൽ സുഘോഷ് നിർമിച്ച ചിത്രത്തിൽ സുഘോഷിനൊപ്പം ആനന്ദ് വിജയ്, സുമേഷ്, നിഷ, തുടങ്ങിയവരും അഭിനയിക്കുന്നു.

prp

Related posts

Leave a Reply

*